തിരുവനന്തപുരം: ഹൈറിച്ച് ഉടമകളുടെ വിദേശനിക്ഷേപത്തിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിക്കുകാണ് എന്‍ഫോഴ്സ്മെന്റ് ഡയറ്കടറേറ്റ് (ഇഡി). ദുബായില്‍ വരെ ഇവര്‍ക്ക് നിക്ഷേപമുണ്ടെന്നാണ് കണ്ടെത്തല്‍. ഏകദേശം 1157 കോടി രൂപയാണ് തട്ടിച്ചത്.
വന്‍തുക ഇവര്‍ ക്രിപ്റ്റോകറന്‍സിയാക്കി മാറ്റിയതായും നേരത്തെ കണ്ടെത്തിയിരുന്നു. ഇത് കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്ന് കരുതുന്നു. എച്ച്ആര്‍സി ക്രിപ്റ്റോയില്‍ നിക്ഷേപിച്ചാല്‍ കൂടുതല്‍ വരുമാനമുണ്ടാക്കാം എന്ന് വാഗ്ദാനത്തിലൂടെ ഇവര്‍ കോടികള്‍ പിരിച്ചിരുന്നതായി അറിയുന്നു. ഇഡി അന്വേഷണം വ്യാപിപ്പിക്കും തോറും ചില സിപിഎം നേതാക്കളുടെ ചങ്കിടിക്കുന്നതായി പറയപ്പെട്ടിരുന്നു. കാരണം ചില സിപിഎം നേതാക്കളുടെ മക്കള്‍ ഹൈറിച്ചുമായി ബന്ധപ്പെട്ടിരുന്നതായി ചില വിവരങ്ങള്‍ പുറത്തുവന്നിരുന്നു.
തട്ടിയെടുത്ത പണം ഉപയോഗിച്ച് തമിഴ്നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ വലിയ തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയതായും സംശയിക്കപ്പെടുന്നു. ഹൈറിച്ച് ഉടമകളായ പ്രതാപന്റേയും ശ്രീനപ്രതാപന്റെയും 55ഓളം അക്കൗണ്ടുകളിലെ 212 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി മരവിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ സ്വത്തുക്കള്‍ പിടിച്ചെടുക്കാനും നീക്കങ്ങള്‍ നടക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: