നടന് ജോണ്‍ എബ്രഹാം തന്റെ ഗുരു എന്ന് വിശേഷിപ്പിച്ചിരുന്നത് ഒരാളെ മാത്രമാണ്. അത് കഴിഞ്ഞ ദിവസം അന്തരിച്ച ഗസല്‍ ഗായകന് പങ്കജ് ഉധാസിനെയാണ്.
ഇതിന് ഒരു കാരണമുണ്ട്. ജോണ്‍ എബ്രഹാം ആരുമല്ലാത്ത കാലത്ത് ഒരു മ്യൂസിക് ആല്‍ബത്തില്‍ പങ്കജ് ഉധാസ് ജോണ്‍ എബ്രഹാമിനെയാണ് അഭിനയിപ്പിച്ചത്. അന്ന് പങ്കജ് ഉധാസ് പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുകയായിരുന്നു.
ജോണ്‍ എബ്രഹാം അഭിനയിച്ച് പങ്കജ് ഉധാസിന്റെ ചുപ്കെ ചുപ്കെ എന്ന ഗാനം:
ചുപ് കെ ചുപ് കെ എന്നതായിരുന്നു ആ ഗാനം. ആ ഗാനത്തില്‍ കാമുകിയ്ക്കൊപ്പം കാമുകനായി അഭിനയിച്ചത് ജോണ്‍ എബ്രഹാമിനെപ്പോലെ അവസരങ്ങള്‍ തേടി അലഞ്ഞുനടക്കുന്ന ഒരു തുടക്കക്കാരന് അത്ഭുതമായിരുന്നു. അന്ന് തന്നെ വിശ്വസിച്ച് ചേര്‍ത്ത് പിടിച്ചത് പങ്കജ് ഉധാസാണ്. പങ്കജ് ഉധാസ് പാടി അഭിനയിക്കുന്ന ആ വീഡിയോ ഗാനത്തില്‍ കാമുകന്റെ റോളില്‍ വരുന്നത് ജോണ്‍ എബ്രഹാമാണ്.
You held me close when I was just a newcomer. You are my mentor in so many ways. May you rest in peace. I will always miss you. pic.twitter.com/dHt7ZUO4K3
— John Abraham (@TheJohnAbraham) February 26, 2024
പങ്കജ് ഉധാസിന്റെ മരണവാര്‍ത്തയറിഞ്ഞ് ജോണ്‍ എബ്രഹാം ഇക്കാര്യം സമൂഹമാധ്യമമായ എക്സില്‍ കുറിച്ചപ്പോഴാണ് പുറം ലോകം അതിനെക്കുറിച്ച് അറിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: