ന്യൂദല്‍ഹി: ‘മേരാ പെഹ്‌ല വോട്ട് ദേശ് കേ ലിയേ’ (‘എന്റെ ആദ്യ വോട്ട് രാഷ്‌ട്രത്തിനുവേണ്ടി’) എന്ന ക്യാമ്പെയിനിന്റെ സന്ദേശം ആദ്യമായി വോട്ട് ചെയ്യുന്നവര്‍ക്കിടയില്‍ പ്രചരിപ്പിക്കാന്‍ എല്ലാ മേഖലകളിലുമുള്ള ആളുകളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ത്ഥിച്ചു.
ആദ്യമായി വോട്ട് ചെയ്യുന്നവര്‍ക്കിടയില്‍ അവബോധം വളര്‍ത്താനും യുവ വോട്ടര്‍മാരെ അവരുടെ ജനാധിപത്യ അവകാശം വിനിയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ‘മേരാ പെഹ്‌ല വോട്ട് ദേശ് കേ ലിയേ’ എന്ന പേരിലുള്ള കാമ്പെയ്ന്‍ നടക്കുന്നത്. കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ മേരാ പെഹ്‌ല വോട്ട് ദേശ് കെ ലിയേ ഗാനം തന്റെ എക്‌സ് ഹാന്‍ഡിലില്‍ പങ്കിടുകയും എല്ലാവരോടും അത് പങ്കിടാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
നമ്മുടെ തെരഞ്ഞെടുപ്പ് പ്രക്രിയ കൂടുതല്‍ പങ്കാളിത്തമുള്ളതാക്കാം. ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള ആളുകളോട്, അവരുടെ സ്വന്തം ശൈലിയില്‍, ആദ്യമായി വോട്ടുചെയ്യുന്നവര്‍ക്കിടയില്‍ സന്ദേശം പ്രചരിപ്പിക്കാന്‍ ഞാന്‍ ആഹ്വാനം ചെയ്യുന്നുവെന്നും കേന്ദ്രമന്ത്രിയുടെ എക്‌സ് പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക