പനാജി: ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന് പിളള ഭാരതീയ സാംസ്ക്കാരിക മൂല്യങ്ങളുടെ സംരക്ഷകനാണെന്ന് ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം.
ധര്‍മ്മം എവിടെയാണോ അവിടെയാണ് വിജയം എന്ന ദര്‍ശനത്തിലധിഷ്ഠിതമാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെന്നും രാജ്ഭവന് ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി എസ് ശ്രീധരന് പിള്ളയുടെ 212 ാമത് പുസ്തകം Basic Structure And Republic പ്രകാശനം ചെയ്ത്്ബിഷപ്പ് പറഞ്ഞു ജലസേചന വകുപ്പ് മന്ത്രി സുഭാഷ് ശിരോദ്കര് പുസ്തകം ഏറ്റുവാങ്ങി. രാജ്യസഭാംഗവും ബി ജെ പി സംസ്ഥാന പ്രസിഡണ്ടുമായ സദാനന്ദ് തനവാഡെ, ഗോവ യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ഹരിലാല്‍ മേനോന്, രാജ്ഭവന് സെക്രട്ടറി എം ആര് എം റാവു ് , സ്പെഷ്യല്‍ ഓഫീസര്‍ മിഹിര്‍ വര്ധന്്, ഒ എസ് ഡി.ജോമോന് ജോബ് എന്നിവര്‍ സംസാരിച്ചു.
ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ മാറ്റാന്‍ ആര്‍ക്കും അവകാശമില്ലെന്ന 1973 ലെ സുപ്രീം കോടതി 13 അംഗ ബെഞ്ചിന്റെ വിധി ഇന്ത്യന്‍ പാര്‍ലിമെന്ററി ജനാധിപത്യത്തെ രക്ഷിച്ച സേഫ്റ്റി വാല്വായിരുന്നുവെന്ന് പി എസ് ശ്രീധരന്‍പിള്ള പറഞ്ഞു.
ശ്രീധരന്‍പിള്ള ഇത് സംബന്ധിച്ച് നടത്തിയ ഗവേഷണ പരമായ നിരീക്ഷണങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് Basic Structure And Republic ന്റെ ഉള്ളടക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: