തിരുവനന്തപുരം: മാറി മാറി ഭരിച്ച കോണ്‍ഗ്രസും സിപിഎമ്മും കേരളത്തെ അഴിമതിയുടേയും അക്രമത്തിന്റേയും നാടാക്കിമാറ്റിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. എങ്ങനെ ആളുകളെ തമ്മിലടിപ്പിച്ച് രാഷ്ട്രീയ താല്പര്യം സംരക്ഷിക്കാമെന്നാണ് ഇരു മുന്നണികളും നോക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് നയിക്കുന്ന കേരള പദയാത്രയുടെ സമാപന സമ്മേളനത്തില്‍ നരേന്ദ്ര മോദി പറഞ്ഞു.കോണ്‍ഗ്രസ് മുന്നണി നാടിനെ പതിറ്റാണ്ടുകളായി ഒറ്റ കുടുംബത്തിനായി അടിയറവ് വച്ചു. കുടുംബത്തിന്റെ താല്പര്യമായിരുന്നു ജനങ്ങളുടെ താല്പര്യത്തേക്കാള് കോണ്‍ഗ്രസിനു വലുത്. കോണ്‍ഗ്രസിന്റെ കുടുംബാധിപത്യ മാര്‍ഗത്തിലാണ് സിപിഎമ്മും നീങ്ങുന്നത്. കേരളം വിട്ടാല്‍ കോണ്‍ഗ്രസും സിപിഎമ്മും അടുത്ത സുഹൃത്തുക്കളാണ്. തിരുവനന്തപുരത്ത് പറയുന്ന ഭാഷയും രീതികളുമല്ല ദല്‍ഹിയിലെത്തിയാല്‍. അതിനു കേരളത്തിലെ ജനങ്ങള്‍ മറുപടി നല്‍കും.
കേരളത്തില്‍ സര്‍ക്കാറുകള്‍ മാറിമാറി വന്നെങ്കിലും സാഹചര്യം മാറുന്നില്ലായിരുന്നു. ഇത്തവണ ലോകസഭാ തെരഞ്ഞെടുപ്പോടെ സാഹചര്യം മാറും. പുതിയ കേരള സൃഷ്ട്രിക്കുള്ള അവസരമാണിത്. 2024ല്‍ കേരളം ബിജെപിക്ക് സീറ്റ് നല്‍കും. ഇത്തവണ 400 സീറ്റുകള്‍ എന്ന ലക്ഷ്യത്തില്‍ കേരളവും ഭാഗമാകും. 2019ല്‍ വോട്ടിങ് ശതമാനം രണ്ടക്കം കടന്നു. 2024 സീറ്റുകള്‍ രണ്ടക്കം കടക്കും, പ്രധാനമന്ത്രി പറഞ്ഞു.
കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍ ഒരിക്കലും ബിജെപി വിവേചനം കാണിച്ചിട്ടില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങല്‍ക്കുള്ള പരിഗണന കേരളത്തിനും നല്‍കിയെന്നും മോദി പറഞ്ഞു.ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കി ഇന്ത്യയെ മാറ്റുമെന്നും അതാണ് മോദിയുടെ ഗ്യാരണ്ടിയെന്നും പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിലെ യുവാക്കള്‍ക്ക് മികച്ച ഉന്നത വിദ്യാഭ്യാസം ഉറപ്പിക്കും. കേരളത്തിലെ യുവാക്കള്‍ക്ക് മെച്ചപ്പെട്ട തൊഴില്‍ നല്‍കും. ഇതാണ് മോദിയുടെ ഗ്യാരണ്ടി. സംസ്ഥാന സര്‍ക്കാര്‍ നിസ്സഹരിച്ചിട്ടും വികസനത്തില്‍ കേന്ദ്രം പരിഗണന നല്കി. പ്രതിപക്ഷം തോല്‍വി ഉറപ്പിച്ചു കഴിഞ്ഞു. മോദിയെ അസഭ്യം പറയല്‍ ആണ് പ്രതിപക്ഷം ചെയ്യുന്നത്. കേരളം ഇത്തവണ എന്‍ഡിഎയെ തുണക്കും. കേരളത്തിന്റെ പ്രതീക്ഷകള്‍ സഫലമാക്കുമെന്നു ഉറപ്പ് നല്കുന്നു.
കേരളത്തിലെ ജനങ്ങള്‍ എക്കാലത്തും എന്നെ സ്നേഹിച്ചിട്ടുണ്ട്. ആ സ്നേഹം തിരിച്ചുനല്‍കാന്‍ കൂടുതല്‍ പരിശ്രമിക്കും. കേരളം എന്നും സ്നേഹം നല്കി. ഇത്തവണ മലയാളികള്‍ക്ക് കൂടുതല്‍ ആവേശം കാണുന്നുവെന്നും ലോക്സഭ തെരഞ്ഞെടുപ്പില്‍ രാജ്യത്താകെ നാനൂറിലധികം സീറ്റുകള്‍ എന്നതാണ് ഇത്തവണത്തെ എന്‍ഡിഎയുടെ മുദ്രാവാക്യമെന്നും മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: