ജനീവ: ഗാസയിലെ സംഘർഷം വളരെ ആശങ്കാജനകമാണ് എന്ന് വിലയിരുത്തി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. യുഎൻ മനുഷ്യാവകാശ കൗൺസിലിന്റെ 55-ാമത് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ.
ഗാസയിലെ സംഘർഷങ്ങളിൽ നിന്ന് ഉയർന്നുവരുന്ന മാനുഷിക പ്രതിസന്ധിക്ക് സുസ്ഥിരമായ പരിഹാരം ആവശ്യമാണെന്ന് ഭാരതം കൗൺസിലിൽ പറഞ്ഞു.
തീവ്രവാദവും ബന്ദിയാക്കലും അംഗീകരിക്കാനാവില്ലെന്നും സംഘർഷം മേഖലയ്‌ക്കകത്തോ അപ്പുറത്തോ വ്യാപിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ഭീകരാക്രമണത്തെ ഭാരതം ശക്തമായി അപലപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: