കാൺപൂർ : ഉത്തർപ്രദേശിൽ 2017ന് മുമ്പ് നാടൻ പിസ്റ്റളുകളിൽ വെടി മരുന്ന് പുകഞ്ഞെങ്കിൽ ഇന്ന് പ്രതിരോധ ഉൽപ്പാദനത്തിൽ ഇന്ത്യയെ സ്വയം പര്യാപ്തമാക്കാൻ സഹായിക്കുന്ന പ്രതിരോധ ഇടനാഴിയായി സംസ്ഥാനം മാറിയെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
കാൺപൂരിൽ പൂർത്തികരിച്ച അദാനി ഗ്രൂപ്പിന്റെ വെടിമരുന്ന് നിർമാണ സമുച്ചയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നഗരത്തിന്റെ പ്രാന്തപ്രദേശമായ സാദിൽ ഭാഗത്ത് 500 ഏക്കറിൽ പരന്നുകിടക്കുന്ന കാൺപൂരിലെ ഈ സംഭരണശാല ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സംയോജിത വെടിമരുന്ന് നിർമ്മാണ സമുച്ചയങ്ങളിലൊന്നായി മാറി.
കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെയും ഉദ്ഘാടന ചടങ്ങിൽ സന്നിഹിതനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: