Sunday, May 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മോദിയെ കാത്ത് അനന്തപുരി; നഗരത്തില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

Janmabhumi Online by Janmabhumi Online
Feb 27, 2024, 03:13 am IST
in Thiruvananthapuram, Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഇന്നും നാളെയും നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്ന് രാവിലെ 5 മണി മുതല്‍ ഉച്ചയ്‌ക്ക് 2 മണി വരെ ഡൊമസ്റ്റിക് എയര്‍പോര്‍ട്ട്, ശംഖുമുഖം, ആള്‍സെയിന്‍സ്, കൊച്ചുവേളി, മാധവപുരം, സൗത്ത് തുമ്പ, പൗണ്ട്കടവ് വരെയുള്ള റോഡിലും ആള്‍സെയിന്‍സ് ജംഗ്ഷന്‍ മുതല്‍ ചാക്ക, പേട്ട, പാറ്റൂര്‍, ആശാന്‍ സ്‌ക്വയര്‍, രക്തസാക്ഷി മണ്ഡപം, വിജെടി, സ്‌പെന്‍സര്‍ ജംഗഷന്‍, സ്റ്റാച്യൂ, പുളിമൂട് വരെയുള്ള റോഡിലും സെക്രട്ടേറിയറ്റിനും സെന്‍ട്രല്‍ സ്‌റ്റേഡിയത്തിനും ചുറ്റുമുള്ള റോഡിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. നാളെ രാവിലെ 11 മുതല്‍ ഉച്ചയ്‌ക്ക് 2വരെ ഡൊമസ്റ്റിക് എയര്‍പോര്‍ട്ട്, ശംഖുമുഖം, ആള്‍സെയിന്‍സ്, ചാക്ക, ഈഞ്ചക്കല്‍ വരെയുള്ള റോഡുകളിലും ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി.

വിമാനത്താവളത്തിലേക്കുള്ള യാത്രക്കാര്‍ മുന്‍കൂട്ടി യാത്രകള്‍ ക്രമികരിക്കണം. ഡൊമസ്റ്റിക് എയര്‍പോര്‍ട്ടിലേക്ക് പോകുന്നവര്‍ വെണ്‍പാലവട്ടം, ചാക്ക ഫ്‌ളൈ ഓവര്‍, ഈഞ്ചക്കല്‍ കല്ലുംമൂട്, പൊന്നറപാലം, വലിയതുറ വഴിയും ഇന്‍ര്‍നാഷണല്‍ ടെര്‍മിനലിലേക്ക് പോകുന്ന യാത്രക്കാര്‍ വെണ്‍പാലവട്ടം ചാക്ക ഫ്‌ളൈ ഓവര്‍, ഈഞ്ചക്കല്‍, അനന്തപുരി ആശുപത്രി സര്‍വീസ് റോഡ് വഴിയും പോകണം. സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലെ പൊതുപരിപാടിക്കായി എത്തുന്ന വാഹനങ്ങള്‍ പനവിള, ഊറ്റുകുഴി എന്നിവിടങ്ങളില്‍ ആളുകളെ ഇറക്കിയശേഷം വാഹനങ്ങള്‍ ആറ്റുകാല്‍ ക്ഷേത്രം ഗ്രൗണ്ടിലോ കോവളം ബൈപ്പാസില്‍ ഈഞ്ചക്കല്‍ മുതല്‍ തിരുവല്ലം വരെയുള്ള റോഡിന്റെ വശങ്ങളിലോ പാര്‍ക്ക് ചെയ്യണം. ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള ഭാഗങ്ങളില്‍ രണ്ടുദിവസവും രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ ഡ്രോണ്‍ പറത്തുന്നതും നിരോധിച്ചിട്ടുണ്ട്.

അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തലസ്ഥാനത്തെ ഈ വര്‍ഷത്തെ ആദ്യ സന്ദര്‍ശനത്തെ സ്വാഗതം ചെയ്യാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി എന്‍എഡിഎ. മോദിയെ കാണാന്‍ രാഷ്‌ട്രീയ വ്യത്യാസം മറന്ന് ആയിരക്കണക്കിന് പേര്‍ സമ്മേളനസ്ഥലത്ത് എത്തിച്ചേരും. മറ്റ് ജില്ലകളില്‍ നിന്നും നിരവധി പേര്‍ എത്തിച്ചേരും. മോദിയ്‌ക്ക് സ്വാഗതമേകി കൂറ്റന്‍ കട്ടൗട്ടുകളും നിരവധി ഫഌക്‌സ്‌ബോര്‍ഡുകളും നഗരത്തില്‍ നിറഞ്ഞു കഴിഞ്ഞു. കുങ്കുമ ഹരിത പതാകകള്‍ കൊണ്ട് പ്രധാന റോഡുകളെല്ലാം അലങ്കരിച്ചു സ്വാഗതമേകിയിട്ടുണ്ട്. നഗരം അപ്പാടെ ഉത്സവാന്തരീക്ഷത്തിലാണ്.

സമ്മേളനം നടക്കുന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തീര്‍ത്ത പടുകൂറ്റന്‍ വേദിക്ക് ഇരുവശത്തുമായി മോദിയുടെ ഗ്യാരന്റി യെന്നും നരേന്ദ്രമോദിക്ക് സ്വാഗതമെന്നും ആലേഖനം ചെയ്ത കട്ടൗട്ടുകളും ഫഌക്‌സുകളുമാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തിലും പരിസരത്തുമായി സ്ഥാപിച്ചിട്ടുള്ളത്. മോദിയുടെ ഗ്യാരന്റി എന്ന് ആലേഖനം ചെയ്ത 25 അടി ഉയരമുള്ള കട്ടൗട്ടുകള്‍ ഉള്‍പ്പെടെ നിരവധി പ്രചരണ ബോര്‍ഡുകള്‍ നഗരത്തില്‍ സ്ഥാനം പിടിച്ചു. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പടുകൂറ്റന്‍ സമ്മേളന വേദിയാണ് ഒരുക്കിയിട്ടുള്ളത്. രാവിലെ 10 മണി മുതല്‍ സമ്മേളനം ആരംഭിക്കും.

കേരളപദയാത്രയുടെ സമാപനസമ്മേളനം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ അരലക്ഷം പ്രവര്‍ത്തകര്‍ പങ്കെടുക്കും. ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ നിന്നായി ബിജെപിയിലെത്തിയ ആയിരത്തോളം പേര്‍ സമ്മേളനത്തിനെത്തിച്ചേരും. കേന്ദ്രസര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളെല്ലാം നരേന്ദ്രമോദിയെ കാണാനുള്ള ആവേശത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെയും ഫഌക്‌സ് ബോര്‍ഡുകള്‍ ഗ്രാമങ്ങളിലുള്‍പ്പെടെ സ്ഥാപിച്ചിട്ടുണ്ട്. ജില്ലയില്‍ ബൂത്തുതലങ്ങളില്‍ നിന്ന് അമ്മമാരുള്‍പ്പെടെ പരിപാടിയില്‍ എത്തുന്നതിനുവേണ്ട ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയതായി പ്രവര്‍ത്തകര്‍ പറഞ്ഞു. രാവിലെ 10 മണിയോടുകൂടി സമ്മേളനം ആരംഭിക്കും.

ജനുവരി 27ന് കാസര്‍കോട് നിന്നാണ് കേരള പദയാത്ര ആരംഭിച്ചത്. ബിജെപി ദേശീയാധ്യക്ഷന്‍ ജെ.പി. നദ്ദയാണ് യാത്ര ഉദ്ഘാടനം ചെയ്തത്. മധൂര്‍ ക്ഷേത്രദര്‍ശനത്തോടെയായിരുന്നു യാത്ര ആരംഭിച്ചത്.സമാപന സമ്മേളനത്തില്‍ അരലക്ഷം പേര്‍ സംബന്ധിക്കുമെന്ന് ബിജെപി ജില്ലാപ്രസിഡന്റ് വി.വി രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മത്സ്യത്തൊഴിലാളി വിഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികളടക്കം നിരവധി പ്രമുഖര്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാനുണ്ടാകുമെന്ന് വി.വി.രാജേഷ് പറഞ്ഞു.

 

Tags: Traffic controlNarendra ModiAnanthapuriNDA Kerala Padayatra
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എൻഡിഎ മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും ദൽഹിയിലെത്തി, പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച തുടരുന്നു

India

സൈന്യത്തിന്റെ വീര്യത്തിൽ രാജ്യം മുഴുവൻ അഭിമാനിക്കുന്നു : മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി

Main Article

പരിഹസിച്ചവര്‍ അറിയണം ഇതാണ് ഭാരതം

India

വടക്കുകിഴക്കന്‍ മേഖല ഇന്ന് ‘വളര്‍ച്ചയുടെ മുന്നണി പോരാളി’; പതിനായിരത്തിലധികം യുവാക്കള്‍ ആയുധമുപേക്ഷിച്ചു സമാധാനത്തിന്റെ പാതയിലെത്തി

Kerala

മോദി കപട ദേശീയ വാദിയെന്ന്; റാപ്പര്‍ വേടൻ നൽകുന്നത് തെറ്റായ സന്ദേശം, അന്വേഷണം ആവശ്യപ്പെട്ട് എന്‍ഐഎയ്‌ക്ക് പരാതി

പുതിയ വാര്‍ത്തകള്‍

പുസ്തകപരിചയം: മലയാള സിനിമയുടെ ആധികാരിക ചരിത്രം

പുസ്തക പരിചയം: മന്നത്തിന്റെ ആവനാഴി

വീണ്ടും മുന്നറിയിപ്പ്; ചുരുങ്ങിയത് 200 മീറ്റർ മാറി നിൽക്കണം, അടുത്തേക്ക് പോകരുത്

മിഷേല്‍ ഫുക്കോയുടെ സാംസ്‌കാരിക അഴിച്ചുപണി

കോട്ടയത്ത് ഹിന്ദു ഐക്യവേദി കാര്യാലയമായ സത്യാനന്ദത്തില്‍ നടന്ന മഹിളാ ഐക്യവേദി സംസ്ഥാന സമിതി യോഗം

പട്ടികജാതി സമൂഹത്തിനു വേണ്ടി സംസാരിക്കുന്നവരെ സര്‍ക്കാര്‍ ഒറ്റപ്പെടുത്തുന്നു: മഹിളാ ഐക്യവേദി

രാജ്ഭവന്റെ പരിഗണനയിലിരിക്കുന്ന സര്‍വകലാശാലാ നിയമ ഭേദഗതി ബില്‍ അംഗീകരിക്കരുതെന്നാവശ്യപ്പെട്ട് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് അംഗങ്ങളും സെനറ്റംഗങ്ങളും ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ക്ക് നിവേദനം നല്‍കുന്നു

സര്‍വകലാശാലാ നിയമ ഭേദഗതി ബില്ലിനെതിരെ ഗവര്‍ണര്‍ക്ക് നിവേദനം

ബദാം ഒരു നിസ്സാരക്കാരനല്ല

വര്‍ഷം മുന്‍പ് ഭൂമി ഭരിച്ചു നടന്ന ഭീകരജീവികള്‍ പുനര്‍ജനിച്ചാല്‍ എന്താണ് സംഭവിക്കുക?

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ജൂൺ 19ന്; വോട്ടെണ്ണൽ ജൂൺ 23ന്

ഐക്യരാഷ്‌ട്രസഭയില്‍ പാക് ഭീകരതയെ തുറന്നുകാട്ടി ഭാരതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies