റാഞ്ചി: ഇംഗ്ലണ്ടിനെതിരെ ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സെന്ന നേട്ടത്തില്‍ വിരാട് കോഹ്ലിക്കൊപ്പമെത്തി ഇന്ത്യയുടെ യുവതാരം യശസ്വി ജയ്സ്വാള്‍.
ഇരുവര്‍ക്കും ഇപ്പോള്‍ 655 റണ്‍സ് വീതമാണുള്ളത്. ഒരു മത്സരം കൂടി ബാക്കി നില്‍ക്കെ ജയ്സ്വാളിന് അനായാസം കോലിയെ മറികടക്കാന്‍ സാധിക്കും. എട്ട് ഇന്നിങ്സുകളില്‍ നിന്ന് 93.57 ശരാശരിയിലാണ് ജയ്സ്വാളിന്റെ നേട്ടം. 2016-ല്‍ ഇംഗ്ലണ്ടിന്റെ ഭാരത പര്യടനത്തിലാണ് എട്ട് ഇന്നിംഗ്സുകള്‍ കളിച്ച കോഹ്ലി 109.5 ശരാശരിയില്‍ 655 റണ്സടച്ചത്.
ഇക്കാര്യത്തില്‍ മുന്‍ ഭാരത ക്യാപ്റ്റനും ഇപ്പോഴത്തെ ഇന്ത്യന്‍ പരിശീലകനുമായ രാഹുല്‍ ദ്രാവിഡ് മൂന്നാം സ്ഥാനത്തായി. ഒരു ടെസ്റ്റ് കൂടി പരമ്പരയില്‍ ബാക്കിയുള്ളതിനാല്‍ ഒരു ടീമിനെതിരെ ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സെന്ന റിക്കോര്‍ഡും ജയ്സ്വാളിന് സ്വന്തമാക്കാന്‍ അവസരമുണ്ട്.
അതിനായി സുനില്‍ ഗാവസ്കറെയും കോഹ്ലിെയയുമാണ് ജയ്സ്വാളിന് മറികടക്കേണ്ടത്. 1978-ല്‍ വെസ്റ്റിന്‍ഡീസിനെതിരെ സുനില്‍ ഗാവസ്കര്‍ 792 റണ്‍സും 2014-ല്‍ കോഹ്ലി ഓസ്ട്രേലിയക്കെതിരെ 692 റണ്‍സും നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: