ചെന്നൈ: പ്രൈം വോളിബോള്‍ ലീഗ് മൂന്നാം സീസണില്‍ ഹൈദരാബാദ് ബ്ലാക്ക് ഹോക്സിനെതിരെ ദല്‍ഹി തൂഫാന്‍സിന് ജയം. ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 15-11, 13-15, 15-9, 15-11 സ്കോറിനാണ് ഡല്‍ഹിയുടെ വിജയം.
സന്തോഷ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. നാല് മത്സരങ്ങളില്‍ ദല്‍ഹിയുടെ രണ്ടാം വിജയമാണിത്. ഇവാന് ഫെര്‍ണാണ്ടസിന്റെ ഇടം കൈയന്‍ സ്പൈക്കുകള്‍ ഹൈദരാബാദിനു തുടക്കത്തില്‍ കരുത്ത് പകര്‍ന്നു. ആക്രമണാത്മക സെര്‍വുകള്‍ കൊണ്ട് അഷ്മത്തുള്ളയും അവര്‍ക്ക് ആധിപത്യം നല്കി. ലാസര്‍ ഡോഡിക്കിന്റെ സ്പൈക്കുകള്‍ ദല്‍ഹിയെ തിരികെ കൊണ്ടുവന്നെങ്കിലും പിഴവുകള്‍ അവര്‍ക്ക് തിരിച്ചടിയായി.
ഇവാന് മിന്നുന്ന സ്പൈക്കുകളിലൂടെ ദല്‍ഹിയുടെ പ്രതിരോധത്തെ പരീക്ഷിച്ചു. ആക്രമണനിരയില്‍ അനു ജെയിംസിനെ ഉള്‍പ്പെടുത്തി ദല്‍ഹി സന്തോഷിന്റെ സമ്മര്‍ദ്ദം കുറച്ചു. ഹേമന്ത് തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കാന്‍ തുടങ്ങിയതോടെ ഹൈദരാബാദിന്റെ വാതിലുകള്‍ വീണ്ടും തുറന്നു. എന്നാല്‍ ദല്‍ഹി വിട്ടുകൊടുത്തില്ല. മിഡില്‍ ബ്ലോക്കര്‍മാരായ അപോണ്സയും ആയുഷും ചേര്‍ന്ന് ഹൈദരാബാദിന്റെ ആക്രമണം വിലമാക്കിയതോടെ ദല്‍ഹി തകര്‍പ്പന്‍ ജയം സ്വന്തമാക്കി. ഇന്ന് ഒരു മത്സരം മാത്രം. വൈകിട്ട് 6.30ന് കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് കൊല്‍ക്കത്ത തണ്ടര്‍ ബോള്‍ട്ട്സിനെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: