Thursday, May 15, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വധ ശിക്ഷ നല്‍കരുതെന്നും ഇളവ് നല്‍കണമെന്നും കോടതിയോട് അഭ്യര്‍ത്ഥിച്ച് ടി പി കേസ് പ്രതികള്‍

കേസില്‍ കുടുക്കിയത് രാഷ്‌ട്രീയ പകപോക്കലിന്റെ പേരിലാണെന്ന് കെസി രാമചന്ദ്രന്‍ പറഞ്ഞു.

Janmabhumi Online by Janmabhumi Online
Feb 26, 2024, 07:46 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ വധശിക്ഷയോ അതിനടുത്ത ശിക്ഷയോ നല്‍കാതിരിക്കാന്‍ കാരണമുണ്ടോയെന്ന് ഹൈക്കോടതി ചോദിച്ചപ്പോള്‍ നിരപരാധിയാണെന്നും ഭാര്യയും കുട്ടികളും ഉണ്ടെന്നും ഒന്നാം പ്രതി എം സി അനൂപ്.നിരപരാധിയാണ് താനെന്ന് രണ്ടാം പ്രതി കിര്‍മാണി മനോജും പറഞ്ഞു. പ്രായമായ അമ്മ മാത്രമാണ് വീട്ടിലുള്ളതെന്നും ശിക്ഷ വര്‍ധിപ്പിക്കരുതെന്നും ഇളവ് ചെയ്യണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു.

പ്രതികള്‍ ഓരോരുത്തരോടായി കോടതി കാരണം ചോദിച്ചു. കേസില്‍ പ്രതികളെ കുറ്റക്കാരെന്ന് വിധിച്ച ശേഷം ശിക്ഷ വിധിക്കുന്നതിന്റെ ഭാഗമായാണ് ഹൈക്കോടതി നടപടി. പ്രതികളെ ഓരോരുത്തരെയായി ഹൈക്കോടതിയിലെ പ്രതികളുടെ കൂട്ടിലേക്ക് വിളിച്ചായിരുന്നു കോടതി ചോദിച്ചത്. ടിപി ചന്ദ്രശേഖരന്റെ വിധവയും എംഎല്‍എയുമായ കെകെ രമ വിധി കേള്‍ക്കാന്‍ കോടതിയില്‍ നേരിട്ട് എത്തി.

കേസില്‍ അടുത്തിടെ ഹൈക്കോടതി കുറ്റക്കാരനെന്ന് വിധിച്ച 12ാം പ്രതി ജ്യോതി ബാബു ഒഴികെ മറ്റെല്ലാവരും ഇന്ന് കോടതിയില്‍ നേരിട്ട് എത്തിയിരുന്നു.ഡയാലിസിസ് നടത്താനുള്ളതിനാലാണ് ജ്യോതി ബാബു കോടതിയില്‍ ഹാജരാകാതിരുന്നത്. ഇയാളെ ഓണ്‍ലൈനായി ഹാജരാക്കി. നടക്കാന്‍ പോലും പറ്റാത്ത ആരോഗ്യ പ്രശ്‌നമാണ് ഉളളതെന്നും വീട്ടില്‍ ഭാര്യക്കും മകനും അസുഖം ഉണ്ടെന്നും ജ്യോതി ബാബു പറഞ്ഞു. അനുജന്‍ കൊല ചെയ്യപ്പെട്ടതാണ്. അനുജന്റെ കുടുംബത്തിന്റെയും ഉത്തരവാദിത്തം തനിക്കാണെന്നും ജ്യോതി ബാബു കോടതിയില്‍ പറഞ്ഞു.

കേസുമായി ഒരു ബന്ധവുമില്ലെന്നായിരുന്നു കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ കൊടി സുനിയുടെ മറുപടി. പ്രായമായഅമ്മ മാത്രമേ ഉള്ളൂവെന്നും ഇയാള്‍ പറഞ്ഞു. തടവില്‍ കഴിയവേ പൊലീസ് മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് ഗുരുതര ആരോഗ്യ പ്രശ്‌നം ഉണ്ടെന്നാണ് ടികെ രജീഷ് കോടതിയില്‍ പറഞ്ഞത്.

ശിക്ഷാ കാലയളവിനിടെ പ്ലസ് ടു പാസായി ഡിഗ്രിക്ക് അഡ്മിഷന്‍ എടുത്തതിനാല്‍ ശിക്ഷയില്‍ ഇളവ് വേണമെന്നായിരുന്നു ഷാഫി പറഞ്ഞത്.നിരപരാധിയാണെന്നും ഭാര്യയും കുട്ടിയുമുണ്ടെന്നും പറഞ്ഞ സിജിത്ത് ജയിലില്‍ നിന്ന് പുറത്തിറങ്ങി ഭാര്യക്കും കുട്ടിക്കുമൊപ്പം ജീവിക്കാന്‍ അവസരം നല്‍കണമെന്നാണ് ആവശ്യപ്പെട്ടു. പന്ത്രണ്ട് വര്‍ഷമായി ജയിലിലാണെന്നും ഇയാള്‍ പറഞ്ഞു.

കേസില്‍ കുടുക്കിയത് രാഷ്‌ട്രീയ പകപോക്കലിന്റെ പേരിലാണെന്ന് കെസി രാമചന്ദ്രന്‍ പറഞ്ഞു. രാഷ്‌ട്രീയ സാമൂഹിക പ്രവര്‍ത്തകനാണെന്നും ചൂണ്ടിക്കാട്ടി.ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞതാണ്. വലത് കണ്ണിന് കാഴ്ച നഷ്ടമായി. പൊലീസ് മര്‍ദനത്തില്‍ നട്ടെല്ലിന് പരിക്കുണ്ട്. പരിയാരം ജയിലിനകത്ത് വെച്ചോ പരോളില്‍ ഇറങ്ങിയപ്പൊഴോ തനിക്കെതിരെ പരാതികളില്ല. വൃദ്ധ ജനങ്ങളെ സംരക്ഷിക്കാന്‍ പകല്‍ വീട് തന്റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ടെന്നും നിരപരാധിയാണെന്നും കെസി രാമചന്ദ്രന്‍ പറഞ്ഞു.

കുറ്റം ചെയ്തിട്ടില്ലെന്നും 78 വയസായെന്നും കെകെ കൃഷ്ണന്‍ പറഞ്ഞു.ഗുരുതര ആരോഗ്യ പ്രശ്‌നം ഉണ്ടെന്നും കെകെ കൃഷ്ണന്‍ പറഞ്ഞു. ദൈനം ദിന കാര്യങ്ങള്‍ ചെയ്യാന്‍ പോലും പര സഹായം വേണമെന്നും കോടതിയില്‍ കൃഷ്ണന്‍ പറഞ്ഞു.

മക്കളും ഭാര്യയും മാത്രമാണുള്ളതെന്നും വേറെ ആരുമില്ലെന്നും പറഞ്ഞ റഫീഖ്, കേസുമായി ബന്ധവുമില്ലെന്നും പറഞ്ഞു. രാഷ്‌ട്രീയ ബന്ധവും തനിക്കില്ലെന്നും ടാക്‌സി ഡ്രൈവര്‍ മാത്രമാണെന്നും അയാള്‍ കോടതിയില്‍ അറിയിച്ചു.

തുടര്‍ന്ന് പ്രതികളുടെ മാനസിക ശാരീരിക പരിശോധനാ ഫലം, ജയിലിലെ പെരുമാറ്റ രീതി എന്നിവ അടങ്ങിയ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ അഭിഭാഷകന്‍ കോടതിക്ക് നല്‍കി. പ്രതികളുടെ ശിക്ഷ ഉയര്‍ത്തുന്നതിന് മുന്‍പ് വാദം കേള്‍ക്കണമെന്ന പ്രതിഭാഗം ആവശ്യം കോടതി അംഗീകരിച്ചു. പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച രേഖകള്‍ നല്‍കണമെന്ന് പ്രതികള്‍ കോടതിയില്‍ ആവശ്യപ്പെട്ടു.രേഖകളുടെ പകര്‍പ്പ് പ്രതിഭാഗത്തിനും പ്രോസിക്യൂഷനും നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. പിന്നാലെ കേസ് നാളത്തേക്ക് മാറ്റി

Tags: HighcourtT.P.Chandrasekharanculprits
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടിമാരെ അധിക്ഷേപിച്ച കേസ് : യൂട്യൂബര്‍ സന്തോഷ് വര്‍ക്കിക്ക് ജാമ്യം

Kerala

പാലിയേക്കരയിലെ ടോള്‍ ഗേറ്റ് : വാഹനങ്ങള്‍ 10 സെക്കന്റിനുള്ളില്‍ ടോള്‍ കടന്നു പോകണമെന്ന് ഹൈക്കോടതി

Kerala

ആശ പ്രവര്‍ത്തകരുടെ വേതനം: സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കള്ളസത്യവാംഗ് മൂലം നല്‍കിയെന്ന് ആരോപണം

Kerala

മുഖ്യമന്ത്രിക്കും മകള്‍ വീണ വിജയനുമെതിരെ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി

Kerala

രാജിവയ്‌ക്കില്ലെന്ന് കെ എം എബ്രഹാം, സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട നടപടി ദൗര്‍ഭാഗ്യകരം

പുതിയ വാര്‍ത്തകള്‍

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ശ്രീനഗറിൽ; ഓപ്പറേഷൻ സിന്ദൂരിനു ശേഷമുള്ള ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്തും

പാശ്ചാത്യ രാജ്യങ്ങൾ ഇന്ത്യയെ പിന്തുണയ്‌ക്കണം : തുർക്കിക്കും ചൈനയ്‌ക്കും ഒരേ മുഖം , പാകിസ്ഥാനെ അവർ മറയാക്കുന്നു : ഡേവിഡ് വാൻസിന്റെ പ്രസ്താവന ഏറെ പ്രസക്തം

നരേന്ദ്രം പദ്ധതിക്ക് ശിലാന്യാസം; സേവനത്തിന്റെ പുത്തൻ അധ്യായം തുറന്ന് പാണ്ടനാട് സ്വാമി വിവേകാനന്ദ ഗ്രാമസേവാ സമിതി

തപസ്യ കലാ-സാഹിത്യ വേദി സംഘടിപ്പിച്ച ഡോ. എം.ജി.എസ്. നാരായണന്‍ അനുസ്മരണ സമ്മേളനം കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

എം.ജി.എസ്. ചരിത്രകാരന്മാര്‍ക്കിടയിലെ ശാസ്ത്രജ്ഞന്‍: ഡോ. പി. രവീന്ദ്രന്‍

നീരജ് ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണല്‍

റൊണാള്‍ഡോ ജൂനിയര്‍ പോര്‍ച്ചുഗല്‍ അണ്ടര്‍ 15 ടീമില്‍ കളിക്കാനിറങ്ങി

ദ്യോക്കോവിച് മറേയെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റി

താരങ്ങളെ താല്‍ക്കാലികമായി മാറ്റാം ഐപിഎല്‍ മാനദണ്ഡങ്ങളിലെ തിരുത്തലുകള്‍ ബിസിസിഐ പ്രഖ്യാപിച്ചു

കിരീടം ചൂടാന്‍ ബാഴ്‌സ

മലപ്പുറം കാളികാവിൽ റബ്ബർ ടാപ്പിങ്ങിന് പോയ ആളെ കടുവ കടിച്ചു കൊന്നു; സ്ഥലത്ത് പ്രതിഷേധവുമായി നാട്ടുകാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies