ന്യൂദൽഹി: സ്വാതന്ത്ര്യ സമരസേനാനിയായ വീര സവർക്കറുടെ ചരമവാർഷിക ദിനത്തിൽ ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വീര സവർക്കറുടെ പുണ്യ തിഥിയിൽ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലികൾ. നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും അഖണ്ഡതയ്‌ക്കും വേണ്ടി അദ്ദേഹം കാണിച്ച ധീരതയേയും അചഞ്ചലമായ സമർപ്പണത്തെയും ഇന്ത്യ എന്നെന്നും സ്മരിക്കുമെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
വീര സവർക്കറുടെ സംഭാവനകൾ രാജ്യത്തിന്റെ വികസനത്തിനും സമൃദ്ധിക്കും വേണ്ടി പരിശ്രമിക്കുവാൻ നമ്മൾ ഏവരെയും പ്രചോദിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഇന്ത്യൻ സ്വാതന്ത്ര്യ സമരഭടന്മാരുടെ ഇടയിൽ അദ്വതീയ സ്ഥാനം അലങ്കരിക്കുന്ന വ്യക്തിത്വമാണ് വിനായക ദാമോദര സവർക്കർ. ശിപ്പായി ലഹള എന്ന് വിളിച്ച് പുച്ഛത്തോടെ കണ്ട ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തെ പറ്റി സവർക്കർ എഴുതിയ പുസ്തകം പ്രസിദ്ധീകരണത്തിനു മുൻപ് തന്നെ നിരോധിക്കപ്പെട്ടിരുന്നു. ആ പുസ്തകം പിന്നീട് ഭഗത്സിംഗ് അടക്കമുള്ള വിപ്ലവകാരികൾക്കും ആ ധീര സൈനീകരുടെ ഓർമ പേറുന്ന ഏതൊരു ഭാരതീയനും പ്രചോദനമാകുകയും ചെയ്തു.
പതിമൂന്ന് വർഷം ആൻഡമാനിലെ ഏകാന്ത തടവും ശേഷം വിവിധ ഇന്ത്യൻ ജയിലുകളിലും തുടർന്നു രത്നഗിരിയിലെ വീട്ടുതടങ്കലും ബ്രിട്ടീഷ് സർക്കാർ അതിന്റെ ചരിത്രത്തിലെങ്ങും ഒരു മനുഷ്യനും നല്കിയിട്ടില്ല എന്നതിൽ നിന്ന് തന്നെ സവർക്കറെ ബ്രിട്ടൺ എത്രമാത്രം ഭയന്നിരുന്നു എന്ന് മനസ്സിലാക്കാം. വീട്ടിൽ നിന്ന് കൊണ്ടുവരുന്ന ഭക്ഷണവും മികച്ച ജയിൽ അന്തരീക്ഷവും പുസ്തകങ്ങളും ജവഹർലാൽ നെഹ്രു അടക്കമുള്ള നേതാക്കൾക്ക് ലഭിച്ചിരുന്നപ്പോളാണ് അമ്പതു വർഷത്തെ തടവ് ശിക്ഷ വിധിക്കപ്പെട്ട് സവർക്കർ നാടുകടത്തപ്പെട്ടത്.
പുറം ലോകവുമായുള്ള സമ്പർക്കമാകട്ടെ വർഷത്തിൽ ഒരിക്കൽ മാത്രമുള്ള എഴുത്തും. രാവിലെ ആറു മുതൽ രാത്രി പത്ത് വരെ ചക്കിൽ ഇട്ട മൃഗത്തെ പോലെ എണ്ണയാട്ടിയും പേപ്പറോ പേനയോ ഇല്ലാതെ ജയിൽ ഭിത്തികളിൽ എഴുതിയും ഒരു മനുഷ്യൻ എങ്ങനെ ജീവിച്ചു എന്നത് തന്നെ അത്ഭുതമാണ്.
Tributes to Veer Savarkar on his Punya Tithi. India will forever remember his valiant spirit and unwavering dedication to our nation's freedom and integrity. His contributions inspire us to strive for the development and prosperity of our country.
— Narendra Modi (@narendramodi) February 26, 2024
പ്രതികരിക്കാൻ ഇവിടെ എഴുതുക: