വരാണസി : ഗ്യാൻവാപി മസ്ജിദില്‍ മുമ്പ് മുദ്രവച്ച നിലവറയ്‌ക്കുള്ളില്‍ ആരാധന നടത്താന്‍ ഹൈന്ദവര്‍ക്ക് അനുമതി നല്‍കിയ ജില്ലാ കോടതി വിധി ശരിവച്ച് അലഹബാദ് ഹൈക്കോടതി. ജില്ലാ കോടതി ഉത്തരവിനെതിരെ അർജുമൻ ഇൻ തിസാമിയ മസ്ജിദ് കമ്മിറ്റി നൽകിയ അപ്പീൽ അലഹബാദ് ഹൈക്കോടതി തള്ളുകയായിരുന്നു.
കേസിന്റെ മുഴുവൻ രേഖകളും പരിശോധിച്ച ശേഷം ജില്ലാ കോടതി പുറപ്പെടുവിച്ച വിധിയിൽ ഇടപെടേണ്ട ആവശ്യമുള്ളതായി കരുതുന്നില്ലെന്ന് ഹർജി പരിഗണിച്ച ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാൾ പറഞ്ഞു.
ജനുവരി 31നാണ് ഗ്യാൻ വാപിയിൽ പൂജ നടത്താൻ വരാണസി ജില്ലാ കോടതി അനുമതി നൽകിയത്. ഫെബ്രുവരി ഒന്നിന് തന്നെ കാശിവിശ്വനാഥ ക്ഷേത്രത്തില്‍ നിന്നുളള പൂജാരിമാര്‍ക്ക് പളളിയിലെ നിലവറയില്‍ പൂജ നടത്തുകയും ചെയ്തു. പത്ത് നിലവറകള്‍ക്ക് മുന്നില്‍ പൂജ നടത്താനായിരുന്നു അനുമതി. ഇതിനായി നിലവറയില്‍ കടക്കുന്നത് തടഞ്ഞുളള ബാരിക്കേഡുകള്‍ നീക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു.
ആര്‍ക്കയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് സര്‍വേ നടത്താന്‍ നിലവറകള്‍ നേരത്തേ സുപ്രീം കോടതി ഉത്തരവ് പ്രകാരം മുദ്രവച്ചിരുന്നു. മസ്ജിദിന്റെ അടിത്തട്ടിൽ നാല് ‘തഹ്ഖാനകൾ’ (നിലവറകൾ) ഉണ്ട്. ഇതില്‍ ഒരെണ്ണം അവിടെ താമസിച്ചിരുന്ന വ്യാസ് കുടുംബത്തിന്റെ അധീനതയിലാണ്. 1993 ല്‍ അധികൃതര്‍ പള്ളി സമുച്ചയം മുദ്രവയ്‌ക്കുന്നതുവരെ ഇവിടെ പുരോഹിതനായ സോമനാഥ് വ്യാസ് പൂജ നടത്തിയിരുന്നതായി ഹിന്ദു വിഭാഗം കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നാണ് ആര്‍ക്കയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പളളിയല്‍ സര്‍വേ നടത്തിയത്. ഇതിന്റെ റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു.
എന്നാൽ പൂജ തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയെ സമീപിക്കാൻ നിർദേശിച്ച് ഹർജി തള്ളുകയായിരുന്നു. കാശി വിശ്വനാഥക്ഷേത്രത്തിനോട് ചേര്‍ന്നാണ് ഗ്യാൻ വാപി മസ്ജിദ് സ്ഥിതി ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: