ചെന്നൈ: സ്ത്രീശാക്തീകരണം പരിഹരിക്കുന്നതിനും അവർക്ക് തുല്യ അവസരങ്ങൾ നൽകുന്നതിനുമായി ലോകബാങ്ക് പരിശ്രമിക്കുന്നതായി ലോകബാങ്ക് മാനേജിംഗ് ഡയറക്ടർ അന്ന ബ്ജെർഡെ. സ്ത്രീകളുടെ പാർപ്പിട പ്രശ്നങ്ങളിൽ പരിഹാരങ്ങളുണ്ടാക്കാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും മുതിർന്ന ഉദ്യോഗസ്ഥ പറഞ്ഞു.
ലോകബാങ്ക് പിന്തുണയ്‌ക്കുന്ന പദ്ധതികൾ സന്ദർശിക്കാൻ ഉദ്യോഗസ്ഥ അടുത്തിടെ ചെന്നൈയിൽ എത്തിയിരുന്നു അവർ. തമിഴ്‌നാട് സർക്കാരും ലോകബാങ്കും സ്വകാര്യമേഖലയും സംയുക്തമായി വികസിപ്പിച്ചതും താംബരത്ത് സ്ഥിതി ചെയ്യുന്നതുമായ ‘തോഴി’ എന്ന വർക്കിംഗ് വിമൻസ് ഹോസ്റ്റൽ അവർ സന്ദർശിച്ചു.
തുടർന്ന് നടത്തിയ പ്രസംഗത്തിൽ ഭാരതത്തിലെ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 50 ശതമാനമായി വർധിപ്പിച്ചാൽ ജിഡിപി വളർച്ച 1 ശതമാനം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് അന്ന ബ്ജെർഡെ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: