കണ്ണൂർ: ട്രെയിനിന്റെ എസി കോച്ചിൽ നിന്നും പുതപ്പും തലയിണ കവറും മോഷ്ടിച്ച യാത്രക്കാരൻ പിടിയിൽ. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ആളുടെ ബാഗിൽ നിന്നാണ് നാല് പുതപ്പും രണ്ട് തലയിണ കവറുകളും കണ്ടെത്തിയത്. ട്രെയിനിലെ ബെഡ്‌റോൾ ജീവനക്കാരാണ് യാത്രക്കാരനിൽ നിന്നും ഇവ കണ്ടെത്തിയത്.
തിരുവനന്തപുരം-മംഗളൂരു മലബാർ എക്‌സ്പ്രസിലാണ് സംഭവം. എസി കോച്ചിൽ നിന്ന് പുതപ്പ് മുതൽ തലയിണ വരെ മോഷ്ടിക്കപ്പെടാറുണ്ട്. എന്നാൽ ആളുകളെ കിട്ടാറില്ല. കാരണം തേർഡ് എസി, സെക്കൻഡ് എസിയിലെ യാത്രക്കാരുടെ ടിപ്പ് ടോപ്പ് വേഷത്തിലായതിനാൽ സംശയം തോന്നാറില്ല. മോഷണം നടന്നാൽ ബെഡ്‌റോൾ കരാർ ജീവനക്കാരുടെ കയ്യിൽ നിന്നാണ് ഏജൻസി നഷ്ടമായ തുക ഈടാക്കുന്നത്.
മലബാർ എക്‌സ്പ്രസിൽ ഉൾപ്പെടെ മംഗളൂരു ഡിപ്പോയിൽ നിന്നുള്ള അഞ്ച് ട്രെയിനിൽ മാത്രം ഒരുമാസം ശരാശരി 60 പുതപ്പുകളും 30-ൽ അധികം തലയിണയുമാണ് നഷ്ടപ്പെട്ടിട്ടുള്ളത്. മോഷണം കൂടിയതിനാൽ മിക്ക ട്രെയിനുകളിലും ത്രീ ടയർ എസി കോച്ചിൽ ടവ്വൽ നൽകാറില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: