ന്യൂദൽഹി: ആയുധങ്ങൾ, നാവിക സംവിധാനങ്ങൾ, എയറോനോട്ടിക്സ് തുടങ്ങിയ മേഖലകളിൽ സൈനിക ഉപകരണങ്ങൾ നിർമ്മിക്കുന്നതിനുള്ള നിർണായക സാങ്കേതികവിദ്യകൾ കൈമാറ്റം ചെയ്യുന്നതിനായി പ്രീമിയർ ഡിഫൻസ് റിസർച്ച് ഓർഗനൈസേഷൻ ഡിആർഡിഒ ഞായറാഴ്ച നിരവധി പ്രതിരോധ നിർമ്മാതാക്കൾക്ക് 23 ലൈസൻസിംഗ് കരാറുകൾ കൈമാറി.
പൂനെയിൽ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) സംഘടിപ്പിച്ച ‘എംഎസ്എംഇ ഡിഫൻസ് എക്‌സ്‌പോ’യിലാണ് കരാറുകൾ കൈമാറിയത്. ഡിആർഡിഒ പ്രതിരോധ നിർമ്മാതാക്കൾക്ക് കൈമാറുന്ന സാങ്കേതികവിദ്യകൾ ഇലക്ട്രോണിക്സ്, ലേസർ സംവിധാനങ്ങൾ, ആയുധങ്ങൾ, ലൈഫ് സയൻസസ്, യുദ്ധ വാഹനങ്ങൾ, നാവിക സംവിധാനങ്ങൾ, എയറോനോട്ടിക്സ് എന്നിവയുടെ ഡൊമെയ്‌നുകളെ ഉൾക്കൊള്ളുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഡിഫൻസ് ആർ ആൻഡ് ഡി സെക്രട്ടറിയും ഡിആർഡിഒ ചെയർമാനുമായ ഡോ സമീർ .വി കാമത്ത് കൈമാറ്റ ചടങ്ങിൽ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: