കൈമൂർ : ബീഹാറിലെ കൈമൂർ ജില്ലയിൽ ഞായറാഴ്ച വൈകുന്നേരം ട്രക്കും ജീപ്പും മോട്ടോർ സൈക്കിളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ ഒമ്പത് പേർ മരിച്ചു. മൊഹാനിയ പോലീസ് സ്റ്റേഷൻ പരിധിയിലെ ദേവ്കാലി ഗ്രാമത്തിന് സമീപം ജിടി റോഡിലാണ് സംഭവം.
ദൃക്സാക്ഷികൾ പറയുന്നതനുസരിച്ച്, രണ്ട് സ്ത്രീകളുൾപ്പെടെ എട്ട് പേരുമായി ഒരു ജീപ്പ് ഒരേ ദിശയിൽ സഞ്ചരിക്കുമ്പോൾ ആദ്യം മോട്ടോർ സൈക്കിളിൽ ഇടിച്ചാണ് അപകടമുണ്ടായതെന്ന് മൊഹാനിയ ഡിഎസ്പി ദിലീപ് കുമാർ പറഞ്ഞു. തുടർന്ന് നിയന്ത്രണം തെറ്റിയ ജീപ്പിലേക്ക് ട്രക്ക് ഇടിച്ചു കയറുകയായിരുന്നു.
സംഭവത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് എത്രയും പെട്ടെന്ന് നല്ല ചികിത്സ നൽകണമെന്ന് അദ്ദേഹം അധികാരികൾക്ക് നിർദ്ദേശം നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: