കൊച്ചി: സഭാ തര്‍ക്കം അവസാനിക്കണമെന്നാണ് കേരള സമൂഹം ആഗ്രഹിക്കുന്നതെന്നും അതിനാണ് ചര്‍ച്ച് ബില്ലെന്നും യാക്കോബായ സഭ മലങ്കര മെത്രാപ്പൊലീത്ത ജോസഫ് മാര്‍ ഗ്രിഗോറിയോസ്. ചര്‍ച്ച് ബില്ലിനെ ഓര്‍ത്തഡോക്സ് സഭ എതിര്‍ക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
നീതി നിഷേധിക്കപ്പെട്ട സമൂഹത്തിന് നീതി ലഭിക്കാനാണ് ചര്‍ച്ച് ബില്ലെന്നും ജോസഫ് മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു. യാക്കോബായ സഭയ്ക്ക് ആരോടും വിരോധമില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.
ചര്‍ച്ച് ബില്ലിനെ എതിര്‍ത്ത് മലങ്കര ഓര്‍ത്തോഡോക്സ് സുറിയാനി സഭ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് ത്രിതീയന്‍ കാതോലിക ബാവ രംഗത്ത് വന്നതിന് പിന്നാലെയാണ് യാക്കോബായ സഭയുടെ പ്രതികരണം. സുപ്രീം കോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട കതോലിക ബാവ കേരള സര്‍ക്കാര്‍ നിയമം കൊണ്ടുവന്നാല്‍ അത് അംഗീകരിക്കരുതെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോട് അഭ്യര്‍ത്ഥിക്കുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: