കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച് ബില്‍ കൊണ്ടു വന്നാല്‍ അത് അംഗീകരിക്കരുതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോട് അഭ്യര്‍ത്ഥിച്ച് മലങ്കര ഓര്‍ത്തോഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് ത്രിതീയന്‍ കാതോലിക ബാവ. സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് കതോലിക ബാവ ആവശ്യപ്പെട്ടു.
ചര്‍ച്ച് ബില്‍ കൊണ്ടുവന്ന് സഭയുടെ തനിമ തകര്‍ക്കാമെന്ന് കരുതുന്നവര്‍ വിഡ്ഡികളുടെ സ്വര്‍ഗത്തിലാണ്. വേട്ടക്കാരന്റെ പട്ടിയെ ഉടുക്ക് കൊട്ടി പേടിപ്പിക്കരുത്. എല്ലാ സമാധാന ചര്‍ച്ചയ്ക്കും സഭ തയാറാണെന്നും ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് ത്രിതീയന്‍ കാതോലിക ബാവ പറഞ്ഞു.സഭയുടെ അസ്ഥിവാരം തകര്‍ക്കാന്‍ സമ്മതിക്കില്ല.
മന്ത്രിമാരായ വി എന്‍ വാസവന്, വീണ ജോര്‍ജ് എന്നിവര്‍ വേദിയിലിരിക്കെയാണ് ബാവയുടെ പരാമര്‍ശം. ചര്‍ച്ച് ബില്‍ അംഗീകരിച്ചതുകൊണ്ട് സഭാ തര്‍ക്കത്തില്‍ സമവായമുണ്ടാകില്ലെന്നും ചര്‍ച്ച് ബില്‍ വന്നാല്‍ സംസ്ഥാനത്ത് സമാധാനം തകര്‍ക്കപ്പെടുന്ന സ്ഥിതിയുണ്ടാകുമെന്നും നേരത്തേ കതോലിക ബാവ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: