ഗുരുഗ്രാം: ഹിന്ദി രാജ്യത്തിന്റെ മാതൃഭാഷയായതിനാൽ വികസനത്തിൽ അത് നിർണായക പങ്കുവഹിക്കുന്നുവെന്ന് ഹരിയാന ഗവർണർ ബന്ദാരു ദത്താത്രേയ. ശ്രീറാം ഗ്ലോബൽ സ്‌കൂളിന്റെ ഉദ്ഘാടന ചടങ്ങിന് ശേഷം നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഗവർണർ ദത്താത്രേയ
“നമ്മുടെ മാതൃഭാഷയായതിനാൽ ഹിന്ദി ഭാഷ നമ്മുടെ വളർച്ചയിൽ നിർണായക പങ്ക് വഹിക്കുന്നു. ഇംഗ്ലീഷിന്റെ പ്രാധാന്യം തങ്ങൾ മനസ്സിലാക്കുന്നുണ്ടെങ്കിലും, പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിന്ദിയെ നമ്മുടെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ നിർണായക വശമാക്കി മാറ്റിയതിനാൽ ഹിന്ദി പഠിക്കാനും തങ്ങൾ ശ്രമിക്കും.” – അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ഭാരതത്തിലെ ഉഗാണ്ടയുടെ ഹൈക്കമ്മീഷണർ പ്രൊഫസർ ജോയ്‌സ് കികാഫുണ്ടയും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: