Categories: India

ദ്വാരകയില്‍ രാജ്യത്തെ ഏറ്റവും വലിയ തൂക്കുപാലം’സുദര്‍ശന്‍ സേതു’ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

Published by

അഹമ്മദാബാദ്: ഗുജറാത്തിലെ ദ്വാരകയില്‍ 4150 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു.

ഏറ്റവും നീളമേറിയ തൂക്കുപാലം രാജ്യത്തിനു സമര്‍പ്പിക്കുന്നതിനായാണ് മോദി ദ്വാരകയിലെത്തിയത്. ‘സുദര്‍ശന്‍ സേതു’ എന്നു പേരിട്ട തൂക്കുപാലത്തിന്റെ നീളം 2.32 കിലോമീറ്ററാണ്. ഓഖയെയും ദ്വാരകാദ്വീപിനെയും ബന്ധിപ്പിക്കുന്നതാണു പാലം. പാലത്തിന്റെ നിര്‍മാണ ചെലവ് 979 കോടി രൂപയാണ്. 27.20 മീറ്റര്‍ വീതിയുള്ള നാലുവരിപ്പാതയില്‍ 2.50 മീറ്റര്‍ വീതം രണ്ടുവശത്തും നടപ്പാതയ്‌ക്കായി മാറ്റിവച്ചിട്ടുണ്ട്.

ശ്രീമദ് ഭഗവദ് ഗീതയിലെ ശ്ലോകങ്ങളാല്‍ അലങ്കരിച്ചതും ഇരുവശത്തും ഭഗവാന്‍ കൃഷ്ണന്റെ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ അഭിമാനകരമായതും സവിശേഷമായതുമായതുമായ ഒരു നടപ്പാതയാണ് സുദര്‍ശന്‍ സേതുവില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ഒരു മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന സൗരോര്‍ജ്ജ പാനലുകള്‍ നടപ്പാതയുടെ മുകള്‍ ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ പാലം ഗതാഗതം സുഗമമാക്കുകയും ദ്വാരകയ്‌ക്കും ബെയ്റ്റ്ദ്വാരകയ്‌ക്കും ഇടയിലുള്ള ഭക്തരുടെ യാത്രാസമയം ഗണ്യമായി കുറയ്‌ക്കുകയും ചെയ്യും. ബെയ്റ്റ് ദ്വാരകയിലെത്താന്‍ പാലം പണിയുന്നതിനുമുമ്പ് തീര്‍ഥാടകര്‍ക്ക് ബോട്ട് ഗതാഗതത്തെ ആശ്രയിക്കേണ്ടി വന്നിരുന്നു. ദേവഭൂമി ദ്വാരകയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായും ഈ മഹത്തരമായ പാലം വര്‍ത്തിക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by