തിരുവനന്തപുരം: ആറ്റുകാല്‍ ദേവിയ്ക്ക് സുരേഷ് ഗോപിയും ഭാര്യ രാധികയും ചേര്‍ന്ന് പൊങ്കാലയര്‍പ്പിച്ചു. വീട്ടില്‍ തന്നെയാണ് പൊങ്കാലയിട്ടത്. വീട്ടില്‍ അമ്മയും പങ്കുചേര്‍ന്നു.
വിശ്വാസങ്ങള്‍ക്കപ്പുറം വലിയൊരു സംസ്കാരമാണ് പൊങ്കാലയെന്ന് സുരേഷ് ഗോപി പറഞ്ഞു. വിവാഹശേഷം പൊങ്കാലദിവസം വീട്ടിലെത്താന്‍ പരമാവധി ശ്രമിക്കാറുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
സ്ത്രീകളുടെ ശബരിമല എന്നാണ് ആറ്റുകാല്‍ പൊങ്കാല അറിയപ്പെടുന്നത്. ശബരിമലയില്‍ പോകുമ്പോഴുള്ള പോലുള്ള വ്രതനിഷ്ഠ ഇവിടെയും ഉണ്ട്. പൊങ്കാല ഒരു വലിയ പ്രാര്‍ത്ഥനയാണ്. ഇവിടെ മാത്രമല്ല, മുംബൈയിലും അമേരിക്കയിലും എല്ലാം പൊങ്കാല നടക്കുന്നുണ്ട്. സ്ത്രീയിലൂടെ ഐശ്വര്യം എന്ന നവലോകത്തിന്റെ സ്ത്രീശാക്തീകരണ സങ്കല്പം തന്നെയാണ് ഇവിടെയും കാണുന്നത്. – സുരേഷ് ഗോപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: