ദ്വാരക: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബെയ്റ്റ് ദ്വാരകയിലെ ദ്വാരകാധീഷ് ക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തി. “ബെയ്റ്റ് ദ്വാരകയിലെ ദ്വാരകാധീഷ് ക്ഷേത്രത്തിൽ പ്രാർത്ഥിച്ചു” എന്ന് എക്സിൽ പ്രധാനമന്ത്രി കുറിച്ചു. ഒപ്പം ചിത്രങ്ങളും പങ്കുവച്ചു. ഓഖ മെയിന്‍ലാന്റിനെയും (വന്‍കര) ബെയ്റ്റ് ദ്വാരക ദ്വീപിനെയും ബന്ധിപ്പിച്ചുകൊണ്ട് ഏകദേശം 980 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച സുദര്‍ശന്‍ സേതുവിന്റെ ഉദ്ഘാടനത്തിനായി ഗുജറാത്തിൽ എത്തിയപ്പോഴാണ് പ്രധാനമന്ത്രി ക്ഷേത്രത്തിലെത്തിയത്.
വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ദ്വാരക നഗരത്തിൽ പ്രാർത്ഥിക്കുക എന്നത് വളരെ ദിവ്യമായ അനുഭവമായിരുന്നു. ആത്മീയ മഹത്വത്തിന്റെയും കാലാതീതമായ ഭക്തിയുടെയും ഒരു പുരാതന യുഗവുമായി എനിക്ക് ബന്ധമുണ്ടെന്ന് തോന്നി. ഭഗവാൻ ശ്രീകൃഷ്ണൻ നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ – പ്രധാനമന്ത്രി എക്സിൽ കുറിച്ചു. പ്രധാനമന്ത്രിയെ കാണാൻ നിരവധി പേരാണ് പ്രദേശത്ത് എത്തിയത്. ഏവരെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്തു.
ഏകദേശം 2.32 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇത് രാജ്യത്തെ ഏറ്റവും നീളമേറിയ കേബിള്‍ സ്‌റ്റേയ്ഡ് പാലമാണ് സുദർശൻ സേതു. ശ്രീമദ് ഭഗവദ് ഗീതയിലെ ശ്ലോകങ്ങളാല്‍ അലങ്കരിച്ചതും ഇരുവശത്തും ഭഗവാന്‍ കൃഷ്ണന്റെ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ അഭിമാനകരമായതും സവിശേഷമായതുമായതുമായ ഒരു നടപ്പാതയാണ് സുദര്‍ശന്‍ സേതുവില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ഒരു മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന സൗരോര്‍ജ്ജ പാനലുകള്‍ നടപ്പാതയുടെ മുകള്‍ ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്.
ഈ പാലം ഗതാഗതം സുഗമമാക്കുകയും ദ്വാരകയ്‌ക്കും ബെയ്റ്റ്-ദ്വാരകയ്‌ക്കും ഇടയിലുള്ള ഭക്തരുടെ യാത്രാസമയം ഗണ്യമായി കുറയ്‌ക്കുകയും ചെയ്യും. ബെയ്റ്റ് ദ്വാരകയിലെത്താന്‍ പാലം പണിയുന്നതിനുമുമ്പ് തീര്‍ഥാടകര്‍ക്ക് ബോട്ട് ഗതാഗതത്തെ ആശ്രയിക്കേണ്ടി വന്നിരുന്നു. ദേവഭൂമി ദ്വാരകയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായും ഈ ഐക്കണിക്ക് പാലം വര്‍ത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: