ബംഗളൂരു: വനിതാ പ്രീമിയര്‍ ലീഗിലെ തന്റെ അരങ്ങേറ്റം കളറാക്കി ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ച് പറ്റിയിരിക്കുകയാണ് മലയാളി താരം സജന സജീവന്‍. വനിത ഐപിഎല്ലിന്റെ രണ്ടാം പതിപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന്റെ സൂപ്പര്‍താരമായി മാറിയാണ് മാനന്തവാടിക്കാരിയായ സജന ചര്‍ച്ചയായിരിക്കുന്നത്.
ജയിക്കാന്‍ രണ്ട് പന്തില്‍ വേണ്ടത് അഞ്ച് റണ്‍സ്. ആദ്യ പന്തില്‍ ഹര്‍മന്‍പ്രീത് ഔട്ട്. ഒറ്റ പന്ത് ശേഷിക്കേ, വേണ്ടത് അഞ്ച് റണ്‍സ്. ഒരു ഫോര്‍ പോലും മുംബൈ ഇന്ത്യന്‍സിനെ വിജയിപ്പിക്കില്ല. ആയിടത്തേക്കാണ് വയനാട്ടുകാരിയായ സജന സജീവന്‍ ബാറ്റുമായെത്തുന്നത്. ആലിസ് കാപ്‌സിയുടെ ഓവറിലെ ആ അവസാന പന്ത് സജന സിക്‌സര്‍ തൂക്കി. ഫലത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ മുംബൈക്ക് ത്രസിപ്പിക്കുന്ന ജയം… സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ് ഈ വിഡിയോയും.
The result was not what we hoped for but what a finish by Sajju the debutant!
Comes from a humble background, lost almost everything in the Kerala floods, walks in when the team requires 1 ball 5 runs and hits an effortless six!
What a story and more over what a player! 🙌🏻 https://t.co/GFed06yrO2
— Jemimah Rodrigues (@JemiRodrigues) February 23, 2024
‘
ഇതിന് പിന്നാലെ സജനയെ പുകഴ്‌ത്തി നിരവധി പേര്‍ രംഗത്ത് എത്തുന്നുണ്ട്. ഇക്കൂട്ടത്തില്‍ ചേര്‍ന്നിരിക്കുകയാണ് പരാജയം ഏറ്റുവാങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ജമീമ റോഡ്രിഗസ് സജന മിന്നും താരമാണെന്നാണ് ജമീമ റോഡ്രിഗസ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ കുറിച്ചിരിക്കുന്നത്.
”ഞങ്ങള്‍ പ്രതീക്ഷിച്ചത് പോലെ ആയിരുന്നില്ല മത്സരത്തിന്റെ ഫലം. എന്തൊരു ഫിനിഷിങ്ങാണ് അരങ്ങേറ്റക്കാരി സജന നടത്തിയത്. വളരെ മോശം പശ്ചാത്തലത്തില്‍ നിന്നാണ് അവള്‍ വരുന്നത്. കേരളത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ അവര്‍ക്ക് ഏറെക്കുറെ എല്ലാം നഷ്ടമായിരുന്നു.
ടീമിന് വിജയത്തിനായി ഒരു പന്തില്‍ അഞ്ച് റണ്‍സ് വേണ്ടപ്പോഴാണ് അവള്‍ ക്രീസിലേക്ക് എത്തുന്നത്. അനായാസമായി സിക്‌സര്‍ പായിക്കാനും അവള്‍ക്ക് കഴിഞ്ഞു. എന്തൊരു കഥയാണിത്, അതിലുപരി, എന്തൊരു താരമാണവള്‍” ജമീമ റോഡ്രിഗസ് കുറിച്ചു.
പ്രഥമ പതിപ്പിന് മുന്നോടിയായുള്ള താര ലേലത്തില്‍ അണ്‍ സോള്‍ഡ് ആയിരുന്ന സജനയെ കഴിഞ്ഞ ലേലത്തില്‍ 15 ലക്ഷം രൂപയ്‌ക്കായിരുന്നു മുംബൈ ഇന്ത്യന്‍സ് ടീമിലേക്ക് എത്തിച്ചത്.
മിന്നുമണിക്ക് ശേഷം കേരളത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് സജന ഇപ്പോൾ. കേരളത്തിനായി അണ്ടർ 23 ലീഗിൽ നായികയായി സജന മുമ്പ് കളിച്ചിട്ടുണ്ട്. 2019ൽ കേരളത്തെ ട്വന്റി20 സൂപ്പർ ലീഗിന്റെ ചാമ്പ്യന്മാരാക്കി മാറ്റാനും സജനയ്‌ക്ക് സാധിച്ചു. 2023ലെ സീനിയർ വനിതാ ട്വന്റി20 ട്രോഫിയിലും സജനയ്‌ക്ക് മികവ് പുലർത്താൻ സാധിച്ചു. ടൂർണമെന്റിൽ 7 ഇന്നിങ്സുകളിൽ നിന്ന് 134 റൺസ് സ്വന്തമാക്കിയ സജന 6 വിക്കറ്റുകളും നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: