ന്യൂദല്‍ഹി: ഭാരതത്തിലെ ഡിജിറ്റല്‍ നാഗരികര്‍ വിശ്വസനീയമല്ലാത്ത അല്‍ഗോരിതങ്ങളുടെയും എഐ മോഡലുകളുടെയും പ്ലാറ്റ്ഫോമുകളുടെയും പരീക്ഷണ വസ്തുക്കളല്ലെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍.
ഇന്നലെ എക്സില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. സുരക്ഷയും വിശ്വാസ്യതയും നിയമപരമായ ബാധ്യതയാണെന്നും വിശ്വസനീയമല്ലാത്തതും നിയമത്തിന് കീഴില്‍ വരുമെന്നും മന്ത്രി എക്സ് പോസ്റ്റില്‍ പറഞ്ഞു. ഗൂഗിള്‍ ഇന്ത്യയുടെ ശ്രദ്ധക്കായാണ് ഇക്കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും മന്ത്രി കുറിപ്പില്‍ പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് എഐ ചാറ്റ് ബോട്ടില്‍ നിന്നുവന്ന ആക്ഷേപകരമായ മറുപടിക്ക് ഉടന്‍ നടപടി സ്വീകരിക്കാമെന്ന് ഗൂഗിള്‍ കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നു. എക്സ് ഉപഭോക്താവാണ് ജെമിനി എഐ നരേന്ദ്ര മോദിക്കെതിരെ പക്ഷപാതിത്വം കാണിക്കുന്നുണ്ടെന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകളും അദ്ദേഹം പങ്കുവെച്ചിരുന്നു. ഇതിനെതിരെയും രാജീവ് ചന്ദ്രശേഖര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഐടി ആക്റ്റിലെ ഇന്റര്‍മീഡിയറി റൂള്‍സിലെ റൂള്‍ മൂന്ന് (ഒന്ന്) (ബി) ന്റെയും വിവിധ ക്രിമിനല്‍ നിയമങ്ങളുടെയും നേരിട്ടുള്ള ലംഘനമാണെന്ന് രാജീവ് ചന്ദ്രശേഖര്‍ എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: