പുല്‍പ്പള്ളി: വയനാട് പടമലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ മകള്‍ അല്‍നയെ അധിക്ഷേപിച്ച് സിപിഎം നേതാവ്. പുല്‍പ്പള്ളി സുരഭികവല ബ്രാഞ്ച് സെക്രട്ടറിയും ലോക്കല്‍ കമ്മിറ്റി അംഗവുമായ ജോബിഷ് ജോര്‍ജാണ് ഫേസ്ബുക്കിലൂടെ മോശം വാക്കുപയോഗിച്ച് അല്‍നയെ അധിക്ഷേപിച്ചത്. സിപിഎം പ്രാദേശിക നേതാവിന്റെ ഈ പോസ്റ്റിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.
ഫെബ്രുവരി പത്തിനായിരുന്നു ആയിരുന്നു കര്‍ണാടക പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച് ഉള്‍ക്കാട്ടില്‍ തുറന്നുവിട്ട ബേലൂര്‍ മഖ്‌ന എന്ന ആന മാനന്തവാടി പടമല സ്വദേശി അജീഷിനെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചക്കെതിരെ വലിയ ജനകീയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു സംസ്ഥാന മന്ത്രിതല സംഘം വയനാട്ടിലെത്തി അജീഷിന്റെ വീട് സന്ദര്‍ശിച്ചത്.
ഈ സന്ദര്‍ശനത്തില്‍ വനം വകുപ്പിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും വീഴ്ചകള്‍ അജീഷിന്റെ മകള്‍ എണ്ണിയെണ്ണി പറഞ്ഞിരുന്നു. തുടര്‍ന്നായിരുന്നു അല്‍നയെ അധിക്ഷേപിക്കുന്ന പോസ്റ്റുമായി സിപിഎം നേതാവ് രംഗത്തെത്തിയത്.
ഇതിനെതിരെ നിരവധി സംഘടനകള്‍ രംഗത്തെത്തി. ജോബിഷ് ജോര്‍ജിനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച വയനാട് ജില്ലാ പ്രസിഡന്റ് ശരത്കുമാര്‍ വയനാട് ജില്ലാ പോലീസ് മേധാവിക്കും സംസ്ഥാന ബാലാവകാശ കമ്മീഷന്‍, മാനന്തവാടി ഡിവൈഎസ്പി എന്നിവര്‍ക്കും പരാതി നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: