Categories: Sports

സുമിത് നാഗല്‍ ദുബായ് ഓപ്പണില്‍ കളിക്കും

Published by

ദുബായ്: ഭാരതത്തിലെ ഒന്നാം നമ്പര്‍ ടെന്നിസ് താരം സുമിത് നാഗല്‍ ദുബായ് ചാമ്പ്യന്‍ഷിപ്പിന്. നാളെ തുടങ്ങുന്ന പുരുഷ സിംഗിള്‍സ് എടിപി 500 ടൂര്‍ണമെന്റില്‍ വൈല്‍ഡ് കാര്‍ഡ് എന്റ്രിയാണ് താരത്തിന് കിട്ടിയിരിക്കുന്നത്.

ആദ്യ റൗണ്ട് മത്സരത്തില്‍ ലോക ടെന്നിസ് പുരുഷ റാങ്കില്‍ 49-ാം സ്ഥാനത്തുള്ള ഇറ്റിലിയുടെ ലോറന്‍സോ സൊനേഗോ ആണ് എതിരാളി. ഈ മത്സരം ജയിക്കാനായാല്‍ രണ്ടാം റൗണ്ടില്‍ താരത്തിന് കിട്ടുന്ന എതിരാളി റഷ്യയുടെ ദാനില്‍ മെദ്‌വെദെവ് ആയിരിക്കും. ടോക്കിയോ ഒളിംപിക്‌സില്‍ മെദ്‌വെദെവിനോട് പരാജയപ്പെട്ടാണ് നാഗല്‍ പുറത്തായത്.

26കാരനായ നാഗല്‍ ലോക റാങ്കിങ്ങില്‍ നിലവില്‍ 101-ാം സ്ഥാനത്താണുള്ളത്. സീസണിലെ ആദ്യ ഗ്രാന്‍ഡ് സ്‌ലാം ടൂര്‍ണമെന്റ് ഓസ്‌ട്രേലിയന്‍ ഓപ്പണിലും താരം കളിച്ചിരുന്നു. ആദ്യ റൗണ്ട് മത്സരത്തില്‍ 31-ാം സീഡ് താരമായി ഇറങ്ങിയ അലക്‌സാണ്ടര്‍ ബുബ്ലിക്കിനെ താരം പരാജയപ്പെടുത്തിയിരുന്നു. 35 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ആദ്യമായാണ് ഒരു ഭാരത സിംഗിള്‍സ് പുരുഷതാരം ഗ്രാന്‍ഡ് സ്‌ലാം ടൂര്‍ണമെന്റില്‍ സീഡഡ് താരത്തെ തോല്‍പ്പിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by