ന്യൂദൽഹി: കഴിഞ്ഞ വർഷത്തെ ഏഷ്യൻ ഗെയിംസിലും ഏഷ്യൻ പാരാ ഗെയിംസിലും മെഡൽ നേടിയ സായുധ സേനാംഗങ്ങൾക്ക് 25 ലക്ഷം രൂപ വീതം പാരിതോഷികം നൽകാൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അനുമതി നൽകി. പദ്ധതിക്ക് അംഗീകാരം നൽകിയത് സൈന്യത്തിലെ കായിക പ്രതിഭകൾക്ക് കൂടുതൽ പ്രചോദനമാകുമെന്ന് മുതിർന്ന് സൈനിക മേധാവി പറഞ്ഞു.
ഏഷ്യൻ ഗെയിംസിനും ഏഷ്യൻ പാരാ ഗെയിംസിനും സ്വർണമെഡൽ ജേതാക്കൾക്ക് 25 ലക്ഷം രൂപ വീതവും വെള്ളി മെഡൽ ജേതാക്കൾക്ക് 15 ലക്ഷം രൂപ വീതവും വെങ്കല മെഡൽ ജേതാക്കൾക്ക് 10 ലക്ഷം രൂപ വീതവും ക്യാഷ് പാരിതോഷികം നൽകുമെന്ന് പ്രതിരോധ മന്ത്രാലയം ശനിയാഴ്ച അറിയിച്ചു.
2023 സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ ചൈനയിലെ ഹാങ്‌ഷൗവിൽ നടന്ന 19-ാമത് ഏഷ്യൻ ഗെയിംസിലും നാലാമത് ഏഷ്യൻ പാരാ ഗെയിംസിലും മെഡലുകൾ നേടിയ സായുധ സേനാംഗങ്ങൾക്കുള്ള സാമ്പത്തിക പ്രോത്സാഹനത്തിന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അംഗീകാരം നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: