നോയിഡ: ഡെലിവറി സർവ്വീസിനിടെ 15 ലക്ഷം രൂപ വിലമതിക്കുന്ന 80 സാംസങ് മൊബൈൽ ഫോണുകൾ മോഷ്ടിച്ച സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ നോയിഡയിലാണ് സഭവം. കാണാതായ ഫോണുകളിൽ 72 എണ്ണം കണ്ടെടുത്തതായും നോയിഡ പോലീസ് അറിയിച്ചു.
ഫെബ്രുവരി 8, 14 തീയതികളിൽ ജയ്‌പൂരിൽ നിന്ന് നോയിഡയിലേക്ക് കൊണ്ടുപോകുന്നതിനിടെ 80 സാംസങ് എ50 5ജി മൊബൈൽ ഫോണുകൾ മോഷണം പോയതായി അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സെൻട്രൽ നോയിഡ) ഹിർദേഷ് കതേരിയ പറഞ്ഞു.
പ്രതികളിലൊരാൾ സാംസങ്ങിന്റെ ലോജിസ്റ്റിക് ജോലികൾ കൈകാര്യം ചെയ്യുന്ന ഒരു കമ്പനിയിലെ ഡ്രൈവറാണെന്നും മറ്റ് രണ്ട് പേർ ഇയാളുടെ സുഹൃത്തുക്കളാണെന്നും പോലീസ് പറഞ്ഞു. ഇവരെ അറസ്റ്റ് ചെയ്തത് കോടതിയിൽ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: