മുംബൈ: മുംബൈ ജില്ലയിലെ വഡാല മേഖലയില്‍ അനധികൃതമായി താമസിക്കുന്ന അഫ്ഗാന് പൗരനെ മുംബൈ െ്രെകംബ്രാഞ്ച് അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. 17 വര്‍ഷമായി മുംബൈയില്‍ അനധികൃതമായി താമസിക്കുന്ന സഹീര്‍ അലി ഖാന് (38) ആണ് പിടിയിലായത്.
പരിശോധനയില്‍ ഇന്ത്യന്‍ പൗരത്വം തെളിയിക്കുന്ന സഹീറിന്റെ പേരിലുള്ള പാന്‍ കാര്‍ഡും ഡ്രൈവിംഗ് ലൈസന്‍സും കണ്ടെത്തി. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ നല്കിയ രേഖകള്‍ വ്യാജമാണെന്നും അധികൃതരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മനസ്സിലായി. ഇയാളുടെ വീട്ടില്‍ നിന്ന് അഫ്ഗാന് പാസ്പോര്‍ട്ട്, പാന്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് എന്നിവ പോലീസ് പിടിച്ചെടുത്തു. പിടികൂടിയതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഫെബ്രുവരി 26 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
സമാനമായ രീതിയില്‍ മുംബൈയിലെ വിക്രോളി പാര്‍ക്ക് സൈറ്റ് ഏരിയയില്‍ അനധികൃതമായി താമസിച്ചതിന് മൂന്ന് ബംഗ്ലാദേശ് പൗരന്മാരെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. വിക്രോളിയിലെ പാര്‍ക്ക് സൈറ്റ് ഏരിയയിലെ ലോവര്‍ ഡിപ്പോയ്ക്ക് സമീപം ചില ബംഗ്ലാദേശ് പൗരന്മാര് അനധികൃതമായി താമസിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
രഹസ്യവിവരത്തെ തുടര്‍ന്നാണ് പോലീസ് രണ്ടുദിവസം മുമ്പ് പ്രദേശത്ത് കെണിയൊരുക്കി മൂന്നുപേരെയും കസ്റ്റഡിയിലെടുത്തത്. യൂസഫ് സോഫാന്‍ (58), മൊമിനുല്ല ഷെയ്ഖ് (52), ഉമദുല്ല നൂറുല്‍ഹഖ് (69) എന്നിവരെയാണ് പോലീസ് അറിയിച്ചു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് യൂസഫ് ഇന്ത്യയില്‍ വന്നിരുന്നുവെന്നും 2020ല്‍ വിസയുടെ കാലാവധി അവസാനിച്ചതായും പോലീസ് പറഞ്ഞു.
അതുപോലെ ഷെയ്ഖും അനധികൃതമായി താമസിച്ചിരുന്നുവെന്നും അന്വേഷണത്തില്‍ നൂറുല്‍ഹഖ് 25 വര്‍ഷം മുമ്പ് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയതായും അതിനുശേഷം മുംബൈയില്‍ അനധികൃതമായി താമസിക്കുന്നതായും പോലീസ് പറഞ്ഞു. ബംഗ്ലാദേശ് സ്വദേശികള്‍ വന്‍തോതില്‍ ഇവിടെ താമസിക്കാന്‍ സാധ്യതയുണ്ടെന്നും ഇത് സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: