Categories: Kottayam

പള്ളി ഗ്രൗണ്ടില്‍ കാറും ബൈക്കുമായെത്തി അഭ്യാസപ്രകടനം; ചോദ്യം ചെയ്ത വൈദികനെ ഇടിച്ചിട്ടു

Published by

പൂഞ്ഞാര്‍: പള്ളിഗ്രൗണ്ടില്‍ കാറും ബൈക്കുമായെത്തിഅഭ്യാസപ്രകടനം നടത്തിയ യുവാക്കള്‍ വൈദികനെ വാഹനങ്ങള്‍ ഇടിപ്പിച്ചു. പൂഞ്ഞാര്‍ സെന്റ് മേരിസ് ഫൊറോനാ പള്ളി മുറ്റത്ത് വാഹന പ്രകടനം നടത്തിയ ഈരാറ്റുപേട്ടയില്‍ നിന്നുള്ള യുവാക്കളാണ് പള്ളി സഹവികാരി ഫാ.ജോസഫ് ആറ്റുച്ചാലിനെ വാഹനമിടിപ്പിച്ചത്. പരിക്കേറ്റ വൈദികനെ ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ചഉച്ചയ്‌ക്ക് 12.30 ഓടെയാണ് സംഭവം.

യുവാക്കള്‍ പള്ളിമുറ്റത്തുകൂടി കാറും, ബൈക്കും അമിതവേഗത്തില്‍ ഓടിച്ച് ശബ്ദമുണ്ടാക്കി അഭ്യാസപ്രകടനം നടത്തുന്നത് കണ്ട വൈദികന്‍ ഇവരോട് പുറത്തുപോകുവാന്‍ ആവശ്യപ്പെട്ടു. പള്ളിയില്‍ ആരാധന നടക്കുന്നുണ്ടെന്നും യുവാക്കളെ വൈദികന്‍ അറിയിച്ചു. എന്നാല്‍ പുറത്തുപോകുവാന്‍ ഇവര്‍ തയ്യാറാകാതെ വന്നപ്പോള്‍ വൈദികന്‍ ഗേറ്റ് അടക്കുവാന്‍ ശ്രമിച്ചു. ഇതിനിടെആദ്യമെത്തിയ ബൈക്ക് വൈദികന്റെ കൈയില്‍ ഇടിക്കുകയും പിന്നാലെയെത്തിയ കാര്‍ വൈദികനെ ഇടിച്ചിടുകയും ചെയ്ത ശേഷം വാഹനം ഓടിച്ചു പോകുകയായിരുന്നു. ഉടന്‍ തന്നെ വൈദികനെ പൂഞ്ഞാര്‍ തെക്കേക്കര പിഎച്ച്‌സിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ചികിത്സക്കായി ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുയയും ചെയ്തു.

പാലാ ഡിവൈഎസ്പി പി.കെ. സദന്‍, ഈരാറ്റുപേട്ട എസ്എച്ച്ഒ പി.എസ്. സുബ്രഹ്മണ്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് പള്ളിയിലെത്തി അന്വേഷണം ആരംഭിച്ചു. പള്ളി
യിലെ നിരീക്ഷണ ക്യാമറകള്‍ സംഭവസമയം ഓഫ് ആയിരുന്നെന്ന് പോലീസ് പറഞ്ഞു. നാല് കാറുകളുടെചിത്രം നാട്ടുകാര്‍ പോലീസിന് കൈമാറി.

സംഭവത്തെ ഗൗരവത്തോടെ കാണണമെന്നും ശക്തമായ നടപടി സ്വീകാരിക്കണമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ലാല്‍ ആവശ്യപ്പെട്ടു. പരിക്കേറ്റ് ഹോസ്പിറ്റലില്‍ കഴിയുന്ന ഫാ. തോമസ് ആറ്റുചാലിലിനെ ലിജിന്‍ ലാല്‍, മുത്തോലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രണ്‍ജിത് ജി.മീനാഭവനും സന്ദര്‍ശിച്ചു.

പൂഞ്ഞാര്‍ സെന്റ്‌മേരീസ് പള്ളി അസിസ്റ്റന്റ് വികാരി ഫാ. തോമസ് ആറ്റുച്ചാലിലിനെ ഈരാറ്റുപേട്ടയില്‍ നിന്നെത്തിയ ലഹരിക്ക് അടിമപ്പെട്ട ഒരു കൂട്ടം യുവാക്കള്‍ പള്ളിമുറ്റത്ത് വെച്ച് ബൈക്കും കാറും ഇടിപ്പിച്ച സംഭവത്തില്‍ കര്‍ശന നടപടിയെടുക്കാന്‍ പോലീസ് തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു.

പ്രതികളില്‍ കുറച്ചു പേരെ അറസ്റ്റ് ചെയ്തതായി സൂചന. സംഭവത്തെ തുടര്‍ന്ന് സംഭവത്തെത്തുടര്‍ന്ന് പ്രതിഷേധമാര്‍ച്ച് നടത്തി. പൂഞ്ഞാര്‍ ഈരാറ്റുപേട്ട റോഡില്‍ ഗതാഗതം മണിക്കുറോളം സ്തംഭിച്ചു. അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ,ആന്റോ ആന്റണി എം പി, മുന്‍ എം എല്‍എ പി സി ജോര്‍ജ്, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ജെ പ്രമീളാദേവി, ജില്ലാ സെക്രട്ടറി അഖില്‍ രവീന്ദ്രന്‍ ജില്ലാ വൈസ് പ്രസിഡന്റ് മിനര്‍വ്വ മോഹന്‍ മണ്ഡലം പ്രസിഡന്റ് അഡ്വ. പി രാജേഷ്‌കുമാര്‍, പൂഞ്ഞാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിള്‍, പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് മാത്യു, തുടങ്ങി സാമൂഹ്യ രാഷ്‌ട്രീയ നേതാക്കള്‍ പങ്കെടുത്തു

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക