ചെന്നൈ: റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23 മൂന്നാം സീസണില്‍ കാലിക്കറ്റ് ഹീറോസിന് തുടര്‍ച്ചയായ രണ്ടാംജയം. ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ ദല്‍ഹി തൂഫാന്‍സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കി. സ്കോര്‍: 158, 1513, 1614. ജെറൊം വിനീതാണ് കളിയിലെ താരം.
ആദ്യ ഘട്ടത്തില്‍ ഡല്‍ഹിക്കായിരുന്നു മുന്‍തൂക്കം. എന്നാല്‍ ഡാനിയല്‍ മൊയതായേദിയുടെ തകര്‍പ്പന്‍ പ്രകടനം കാലിക്കറ്റിന് ഊര്‍ജം നല്കി. ജെറൊം വിനീതിന്റെ സ്പൈക്കുകള്‍ ഡല്‍ഹിയെ ചിതറിച്ചു. ഡാനിയല്‍ അപോണ്സിയിലൂടെ ഡല്‍ഹി തിരിച്ചുവരാന്‍ ശ്രമിച്ചെങ്കിലും കാലിക്കറ്റ് വിട്ടുകൊടുത്തില്ല.
അവസാന സെറ്റില്‍ ഉക്രപാണ്ഡ്യന്റെ തന്ത്രപരമായ സര്‍വീസ് ഡല്‍ഹിയുടെ താളം തെറ്റിച്ചു. ആദ്യ കളിയില്‍ കൊച്ചി ബ്ലൂ സ്പൈക്കേഴ്സിനെയാണ് കാലിക്കറ്റ് തോല്‍പ്പിച്ചത്. ഇന്ന് വിശ്രമദിനമാണ്. നാളെ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്സുമായി കാലിക്കറ്റ് കളിക്കും. രണ്ടാം മത്സരത്തില്‍ കൊച്ചി മുംബൈ മിറ്റിയോഴ്സിനെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: