ഇസ്ലാമബാദ് : പാകിസ്ഥാനില്‍ ഫെബ്രുവരി 8 ന് നടന്ന പൊതുതെരഞ്ഞെടുപ്പിന്റെ ഫലത്തില്‍ കൃത്രിമം ആരോപിച്ച് ജയിലില്‍ കഴിയുന്ന പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ പാര്‍ട്ടി സുപ്രീം കോടതിയെ സമീപിച്ചു.
പാര്‍ട്ടി പിന്തുണച്ച സ്ഥാനാര്‍ത്ഥികളിലൂടെ ദേശീയ അസംബ്ലിയില്‍ 180 സീറ്റുകള്‍ നേടിയെന്ന് ഇംറാന്റെ പാര്‍ട്ടിയായ തെഹ രീക് ഇ ഇന്‍സാഫ് അവകാശപ്പെട്ടു. എന്നാല്‍ കൃത്രിമം മൂലം 92 സീറ്റിലേക്ക് ചുരുങ്ങുകയായിരുന്നു. അങ്ങനെ വീണ്ടും അധികാരത്തിലെത്താനുള്ള അവസരം നഷ്ടമായെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
തെരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള പാകിസ്ഥാന് മുസ്ലീം ലീഗ്-നവാസ് (പിഎംഎല്‍-എന്‍) 75 സീറ്റുകള്‍ നേടിയപ്പോള്‍ പാകിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) 54 സീറ്റുകളുമായി മൂന്നാം സ്ഥാനത്തെത്തി. മുത്തഹിദ ക്വാമി മൂവ്മെന്റ് പാകിസ്ഥാന് (എംക്യുഎം-പി) 17 സീറ്റുകളാണുള്ളത്.
ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം ലഭിക്കാത്ത പശ്ചാത്തലത്തില്‍ പിഎംഎല്‍-എന്‍-പിപിപി സഖ്യ സര്‍ക്കാര്‍ രൂപീകരിക്കാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: