കണ്ണൂര്‍: ജയില്‍ ചാടിയ പ്രതിയും ഇയാള്‍ക്ക് താമസ സൗകര്യം ഒരുക്കിയ കാമുകിയും പൊലീസ് പിടിയിലായി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ചാടിയ ഹര്‍ഷാദും ഇയാള്‍ക്ക് സഹായം നല്കിയ കാമുകി അപ്സരയേയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.തമിഴ്നാട് ശിവഗംഗ സ്വദേശിനിയാണ് അപ്സര.
ഹര്‍ഷാദ് കഴിഞ്ഞ ജനുവരി 14നാണ് ജയില്‍ ചാടിയത്. മയക്കുമരുന്ന് കേസിലാണ് 10 വര്‍ഷത്തെ കഠിനതടവ് അനുഭവിച്ചു വന്നത്.പത്രം എടുക്കാന്‍ ജയിലില്‍നിന്നും പുറത്തിറങ്ങിയ ഹര്‍ഷാദ് ജയിലിന് മുന്നില്‍ കാത്തുനിന്ന സുഹൃത്ത് റിസ്വാനൊപ്പം ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു.
പൊലീസ് അന്വേഷണത്തില്‍ ഇയാള്‍ ബംഗളൂരുവിലേക്ക് കടന്നതായി കണ്ടെത്തി. ഹര്‍ഷാദ് അപ്സരയേയും ബംഗളൂരുവിലെത്തിച്ചു.പിന്നീട് ഇരുവരും ഒന്നിച്ച് നേപ്പാള്‍ അതിര്‍ത്തി വരെയും ദല്‍ഹിയിലും എത്തിയതായി മൊബൈല്‍ ടവര്‍ ലൊക്കേഷലിലൂടെ പൊലീസ് കണ്ടെത്തി.
ഇതിന് ശേഷം തമിഴ്നാട്ടിലെത്തിയ ഹര്‍ഷാദും അപ്സരയും മൊബൈല്‍ ഫോണോ എടിഎമ്മോ ഉപയോഗിച്ചില്ല. എന്നാല്‍
ഹര്‍ഷാദിന്റെ സുഹൃത്ത് റിസ്വാന് ബംഗളൂരുവില്‍ പിടിയിലായപ്പോഴാണ് തമിഴ്നാട് ശിവഗംഗ ജില്ലയിലെ കാരക്കൊടി ഭാരതിപുരത്തെ വീട്ടില്‍ ഹര്‍ഷാദ് ഒളിവില്‍ കഴിയുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചത്.
ടാറ്റൂ കലാകാരിയാണ് അപ്സര . യുവതി മുമ്പ് തലശേരിയില്‍ ജോലി ചെയ്തിരുന്നപ്പോഴാണ് ഹര്‍ഷാദുമായി അടുപ്പത്തിലായത്.അപ്സര വിവാഹിതയാണ്. ഹര്‍ഷാദിന് ഭാര്യയും കുട്ടിയുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: