പത്തനംതിട്ട: കുളിമുറിയില്‍ ഒളിക്യാമറ വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവ് അറസ്റ്റിലായി. തിരുവല്ല മുത്തൂര്‍ സ്വദേശി പ്രിനു (30) ആണ് അറസ്റ്റിലായത്.
ഇലക്ട്രിക്കല്‍, പ്ലംബിംഗ് ജോലികള്‍ ചെയ്യുന്ന പ്രതി അയല്‍ വീട്ടിലെ കുളിമുറിയില്‍ ഒളി ക്യാമറ വച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. രണ്ട് മാസമായി ഒളിവിലയായിരുന്ന ഇയാളെ പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് പിടികൂടിയത്.
അയല്‍വാസിയുടെ വീട്ടിലെ കുളിമുറിയില്‍ ഒളി ക്യാമറ വച്ചതിന് പ്രിനുവിനെതിരെ ഡിസംബര്‍ 16നാണ് പരാതി ലഭിച്ചത്. വീട്ടുകാര്‍ ശുചിമുറിയില്‍ പോകുന്ന സമയത്തിന് മുന്നെ ഒളി ക്യാമറ വയ്‌ക്കുകയും അവര്‍ പുറത്തുപോകുന്നതിന് പിന്നാലെ ഇത് എടുത്തുകൊണ്ടുപോകാനുമായിരുന്നു ഇയാള്‍ പദ്ധതിയിട്ടത്. എന്നാല്‍ വീട്ടിലെ പെണ്‍കുട്ടി കുളിമുറിയില്‍ കയറിയപ്പോള്‍ എയര്‍ഹോളില്‍ വച്ചിരുന്ന ഒളിക്യാമറ നിലത്തുവീഴുകയായിരുന്നു.
ഇത് വീട്ടിലെ മറ്റുളളവരെ കാണിച്ചപ്പോള്‍ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് വ്യക്തമായി. തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെ പ്രിനു ഒളിവില്‍ പോയി.
ചങ്ങനാശേരിയിലെ പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് പ്രതി അറസ്റ്റിലായത്. പൊലീസ് ഉദ്യോഗസ്ഥനായ ഇയാളുടെ സഹോദരി ഭര്‍ത്താവിന്റെ ക്വാര്‍ട്ടേഴ്‌സില്‍ ഒളിച്ചുതാമസിക്കവെയാണ് പിടിയിലായത്. ഒളിവില്‍ കഴിയാന്‍ സഹായിച്ചതിന് സഹോദരിക്കും ഭര്‍ത്താവിനുമെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: