നവയൗവ്വനഭാരം അടക്കിനിര്‍ത്താനാവാതെ കൊഞ്ചികുഴഞ്ഞുകൊണ്ടു അരികിലൂടെ കാട്ടാറു ഒഴുകുന്നുണ്ടായിരുന്നു. അതിന്റെ ചഞ്ചലവും ഉച്ഛൃംഖലതയും കാണേണ്ടതുതന്നെയാണ്. ഗംഗയില്‍ മറ്റു നദികളും വന്നു ചേരുന്നുണ്ട്. ഒന്നിച്ചു ചേരുന്ന സംഗമസ്ഥലത്ത്, ശ്വശൂരാലയത്തിലേയ്ക്കു പോകാന്‍് സമയത്ത് രണ്ടു സഹോദരിമാര്‍ കെട്ടിപ്പുണരുന്നതുപോലെ തോന്നുമായിരുന്നു. പര്‍വതരാജനായ ഹിമവാന് തന്റെ പുത്രിമാരെ(നദികളെ) സമുദ്രത്തിനു വിവാഹം ചെയ്തു കൊടുത്തതാവാം. ശ്വശൂരഗൃഹത്തിലേയ്ക്കു പോകാന്‍ തുടങ്ങുമ്പോള്‍ സഹോദരിമാര്‍ എത്ര ആത്മീയഭാവത്തോടെയാണ് പരസ്പരം കാണുന്നത്; വഴിവക്കില്‍ ്നിന്നുകൊണ്ട് ഈ ദൃശ്യം എത്രകണ്ടാലും മതി വരില്ല. സദാസമയവും ഇതു കണ്ടുകൊണ്ടിരിക്കാന്‍ ആഗ്രഹം തോന്നുന്നു.
ഏതോ ഗാംഭീര്യമേറിയ പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തില്‍ ചിന്താമഗ്നരായിരിക്കുന്ന വന്ദ്യവയോവൃദ്ധരായ രാജപുരുഷന്മാരെയും ലോകനായകന്മാരെയും പോലെ ദൂരെ ദൂരെയായി പര്‍വതശിഖരങ്ങള്‍ ആരൂഢരായിരുന്നു. ഹിമാഛാദിതമായ ശൃംഗങ്ങള്‍ അവയുടെ നരച്ചുവെളുത്ത മുടിയായി കാണപ്പെട്ടു. അവയ്ക്ക് മുകളിലായി പാറിക്കൊണ്ടിരുന്ന വെണ്മേഘത്തുണ്ടുകള് തണുപ്പില്‍ ്നിന്നും രക്ഷപ്പെടാന്‍വേണ്ടി ധരിപ്പിച്ച, പുത്തന്‍ പഞ്ഞികൊണ്ടു നിര്‍്മ്മിച്ച തൊപ്പികളാണെന്നും അവയുടെ നഗ്നശരീരം മൂടുന്ന വിലയേറിയ പട്ടുപുതപ്പുകളാണെന്നും തോന്നുമായിരുന്നു.
എവിടെ ദൃഷ്ടിപായിച്ചാലും അവിടെല്ലാം ഒരു വിശാലമായ കുടുംബം തനിക്കു ചുറ്റുമായി കാണപ്പെട്ടു. അവയ്ക്ക് നാക്കില്ലായിരുന്നു. സംസാരിക്കാനാവില്ലായിരുന്നു. എന്നാല്‍ അവയുടെ ആത്മാവിലടങ്ങിയിരിന്ന ചൈതന്യം നിശ്ശബ്ദ ഭാഷയില്‍ വളരെ ഏറെ സംസാരിക്കുന്നുണ്ടായിരുന്നു. പറയുന്നതെല്ലാം ഹൃദയത്തില്‍ നിന്നുതിര്‍ ്ന്നതായിരുന്നു. പറയുന്നത് പ്രവൃത്തിയില്‍ കൊണ്ടുവരികയും ചെയ്തിരുന്നു. ഇപ്രകാരം ശബ്ദരഹിതമെങ്കിലും അത്യന്തം മാര്‍മ്മികമായ വചനങ്ങള്‍ ഇതിനു മുമ്പെങ്ങും കേള്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. അവയുടെ വാക്കുകള്‍ നേരെ ആത്മാവില്‍ പ്രവേശിച്ച് ഓരോ രോമകൂപത്തെയും തട്ടി ഉണര്‍ത്തിയിരുന്നു. എവിടെയാണിപ്പോള്‍ ഏകാന്തത? ആരെയാണിപ്പോള്‍ ഭയം? എങ്ങും സഹചരന്മാരാണ്, എങ്ങും കൂട്ടാളികളാണ്.
സത്സംഗവശാല്, അജ്ഞാനപൂര്‍ണമായ ഹൃദയത്തിലേയ്ക്കു അല്പം സ്ഥായിയായ ജ്ഞാനോദയം ഉണ്ടായതുപോലെ, ഉന്നത ശിഖരങ്ങളില്‍ നിന്നിറങ്ങി അല്പസമയത്തേയ്ക്ക് പൊന്‍വെയില്‍ ഭൂമിയിലേയ്ക്ക് വന്നു. ഉയര്‍ന്ന പര്‍വതങ്ങളുടെ മറവില്‍ സൂര്യന്് അങ്ങുമിങ്ങും ഒളിച്ചുകഴിയും. മദ്ധ്യാഹ്ന സമയത്തുമാത്രം ഏതാനും മണിക്കൂര്‍ നേരം സൂര്യനെ കാണാന്‍ കഴിയും. അതിന്റെ കിരണങ്ങള്‍ മുരടിക്കുന്ന സകല ജീവികളിലും ചൈതന്യം ഉണര്‍ത്തുന്നു. എല്ലാറ്റിലും പ്രസരിപ്പും പ്രസന്നതയും ഉളവാക്കുന്നു. ആത്മജ്ഞാനമെന്ന സൂര്യനും മിക്കവാറും തൃഷ്ണയും വിഷയവാസനയുമാകുന്ന പര്‍വതങ്ങളുടെ പിന്നില്‍ ഒളിച്ചിരിക്കും. എന്നാല്‍ എവിടായാലും എപ്പോഴായാലും അത് ഉദിച്ചുകഴിഞ്ഞാല്‍ അവിടെല്ലാം അതിന്റെ പൊന്കിരണങ്ങള്് ഒരു ദിവ്യമായ കോളിളക്കം സൃഷ്ടിക്കുന്നത് തീര്‍ച്ചയായും കാണാവുന്നതാണ്.
സ്വര്‍ണ്ണകിരണങ്ങളുടെ ആനന്ദം ആസ്വദിക്കാനായി എന്റെ ദേഹവും കുടിലിനു പുറത്തുവന്നു. പട്ടുപരവതാനി വിരിച്ച പച്ചപ്പുല്ലിന്മേലൂടെ ഉലാത്തുവാനായി ഒരു ഭാഗത്തേയ്ക്ക് നടന്നു. അല്പം ദൂരെയായി വര്‍ണ്ണശബളമായ പുഷ്പങ്ങള്‍ നിറഞ്ഞ ഒരു വലിയ കുന്നുണ്ടായിരുന്നു. കണ്ണുകള്‍ അവിടേയ്ക്ക് ആകര്‍ഷിക്കപ്പെട്ടു. കാലുകളും അങ്ങോട്ടുതന്നെ നീങ്ങി. നവയൗവ്വനഭാരം അടക്കിനിര്്ത്താനാവാതെ കൊഞ്ചികുഴഞ്ഞുകൊണ്ടു അരികിലൂടെ കാട്ടാറ് ഒഴുകുന്നുണ്ടായിരുന്നു. അതിന്റെ ചഞ്ചലവും ഉച്ഛൃംഖലതയും കാണേണ്ടതുതന്നെയാണ്. ഗംഗയില്‍ മറ്റു നദികളും വന്നു ചേരുന്നുണ്ട്. ഒന്നിച്ചു ചേരുന്ന സംഗമസ്ഥലത്ത്, ശ്വശൂരാലയത്തിലേയ്ക്കു പോകാന്‍് സമയത്ത് രണ്ടു സഹോദരിമാര്‍ കെട്ടിപ്പുണരുന്നതുപോലെ തോന്നുമായിരുന്നു. പര്‍വതരാജനായ ഹിമവാന് തന്റെ പുത്രിമാരെ(നദികളെ) സമുദ്രത്തിനു വിവാഹം ചെയ്തു കൊടുത്തതാവാം. ശ്വശൂരഗൃഹത്തിലേയ്ക്കു പോകാന്‍് തുടങ്ങുമ്പോള്് സഹോദരിമാര്‍ എത്ര ആത്മീയഭാവത്തോടെയാണ് പരസ്പരം കാണുന്നത്; വഴിവക്കില്‍നിന്നുകൊണ്ട് ഈ ദൃശ്യം എത്രകണ്ടാലും മതി വരില്ല. സദാസമയവും ഇതു കണ്ടുകൊണ്ടിരിക്കാന്‍ ആഗ്രഹം തോന്നുന്നു.
ഏതോ ഗാംഭീര്യമേറിയ പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തില്‍ ചിന്താമഗ്നരായിരിക്കുന്ന വന്ദ്യവയോവൃദ്ധരായ രാജപുരുഷന്മാരെയും ലോകനായകന്മാരെയും പോലെ ദൂരെ ദൂരെയായി പര്‍വതശിഖരങ്ങള്‍ ആരൂഢരായിരുന്നു. ഹിമാഛാദിതമായ ശൃംഗങ്ങള്‍ അവയുടെ നരച്ചുവെളുത്ത മുടിയായി കാണപ്പെട്ടു. അവയ്ക്ക് മുകളിലായി പാറിക്കൊണ്ടിരുന്ന വെണ്മേഘത്തുണ്ടുകള് തണുപ്പില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി ധരിപ്പിച്ച, പുത്തന്‍ പഞ്ഞികൊണ്ടു നിര്‍്മ്മിച്ച തൊപ്പികളാണെന്നും അവയുടെ നഗ്നശരീരം മൂടുന്ന വിലയേറിയ പട്ടുപുതപ്പുകളാണെന്നും തോന്നുമായിരുന്നു. എവിടെ ദൃഷ്ടിപായിച്ചാലും അവിടെല്ലാം ഒരു വിശാലമായ കുടുംബം തനിക്കു ചുറ്റുമായി കാണപ്പെട്ടു. അവയ്ക്ക് നാക്കില്ലായിരുന്നു. സംസാരിക്കാനാവില്ലായിരുന്നു. എന്നാല്‍ അവയുടെ ആത്മാവിലടങ്ങിയിരിന്ന ചൈതന്യം നിശ്ശബ്ദ ഭാഷയില്‍ വളരെ ഏറെ സംസാരിക്കുന്നുണ്ടായിരുന്നു. പറയുന്നതെല്ലാം ഹൃദയത്തില്‍ നിന്നുതിര്ന്നതായിരുന്നു. പറയുന്നത് പ്രവൃത്തിയില്‍ കൊണ്ടുവരികയും ചെയ്തിരുന്നു. അവയുടെ വാക്കുകള്‍ നേരെ ആത്മാവില്‍ പ്രവേശിച്ച് ഓരോ രോമകൂപത്തെയും തട്ടി ഉണര്്ത്തിയിരുന്നു. എവിടെയാണിപ്പോള്‍ ഏകാന്തത? ആരെയാണിപ്പോള്‍ ഭയം? എങ്ങും സഹചരന്മാരാണ്, എങ്ങും കൂട്ടാളികളാണ്.
സത്സംഗവശാല്, അജ്ഞാനപൂര്ണ്ണമായ ഹൃദയത്തിലേയ്ക്കു അല്പം സ്ഥായിയായ ജ്ഞാനോദയം ഉണ്ടായതുപോലെ, ഉന്നത ശിഖരങ്ങളില്‍ നിന്നിറങ്ങി അല്പസമയത്തേയ്ക്ക് പൊന്‍വെയില്‍ ഭൂമിയിലേയ്ക്ക് വന്നു. ഉയര്‍്ന്ന പര്‍വതങ്ങളുടെ മറവില്‍ സൂര്യന് അങ്ങുമിങ്ങും ഒളിച്ചുകഴിയും. മദ്ധ്യാഹ്ന സമയത്തുമാത്രം ഏതാനും മണിക്കൂര്‍ നേരം സൂര്യനെ കാണാന്‍ കഴിയും. അതിന്റെ കിരണങ്ങള്‍ മുരടിക്കുന്ന സകല ജീവികളിലും ചൈതന്യം ഉണര്‍ത്തുന്നു. എല്ലാറ്റിലും പ്രസരിപ്പും പ്രസന്നതയും ഉളവാക്കുന്നു. ആത്മജ്ഞാനമെന്ന സൂര്യനും മിക്കവാറും തൃഷ്ണയും വിഷയവാസനയുമാകുന്ന പര്‍വതങ്ങളുടെ പിന്നില്‍ ഒളിച്ചിരിക്കും. എന്നാല്‍ എപ്പോഴായാലും അത് ഉദിച്ചുകഴിഞ്ഞാല്‍ അവിടെല്ലാം അതിന്റെ പൊന്കിരണങ്ങള് ഒരു ദിവ്യമായ കോളിളക്കം സൃഷ്ടിക്കുന്നത് തീര്‍ച്ചയായും കാണാവുന്നതാണ്.
(തുടരും)
(ഗായത്രീ പരിവാര്‍ സ്ഥാപകന്‍ ശ്രീരാംശര്‍മ ആചാര്യയുടെ ‘വിജനതയിലെ സഹചാരികള്‍’ എന്ന ഗ്രന്ഥത്തില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: