അയോധ്യ (ഉത്തര്‍പ്രദേശ്): അയോധ്യയിലെ രാമക്ഷേത്രത്തില്‍ വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കായി നിരവധി ഭക്തര്‍ തടിച്ചുകൂടി. രാംലല്ലയെ കാണാന്‍ ആളുകള്‍ നീണ്ട നിരയില്‍ നീങ്ങുന്നതാണ് കാണാന്‍ സാധിച്ചത്.
ഹരിയാനയില്‍ നിന്നുള്ള ഒരു ഭക്തനായ വികാസ് പറഞ്ഞു, ‘ഞാന്‍ രാം ലല്ലയെ കാണാന്‍ വന്നതാണ്, എനിക്ക് വളരെ നല്ല ദര്‍ശനം ലഭിച്ചു, ഞാന്‍ ഹനുമാന് ഗര്‍ഹിയില്‍ പോയി, നല്ല തിരക്കുണ്ടായിരുന്നുവെങ്കിലും തൊഴാന്‍ സാധിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വത്തില്‍ രാംലല്ലയുടെ പ്രാണ പ്രതിഷ്ഠ ജനുവരി 22നാണ് നടന്നത്. രാമക്ഷേത്ര ദര്‍ശനത്തിനായി അയോധ്യയിലേക്ക് വിവിധ നഗരങ്ങളില്‍ നിന്നും പട്ടണങ്ങളില്‍ നിന്നും ഇന്ത്യന്‍ റെയില്‍വേ 200ലധികം ആസ്ത പ്രത്യേക ട്രെയിനുകള്‍ ഓടിക്കുന്നുണ്ട്.
റെയില്‍വേയുടെ കണക്കനുസരിച്ച്, ഓരോ ആസ്ത ട്രെയിനിലും 20 സ്ലീപ്പര്‍ കോച്ചുകള്‍ ഉള്‍പ്പെടുന്നു. ഒരു ട്രെയിനില്‍ ഏകദേശം 1400 പേര്‍ക്ക് യാത്ര ചെയ്യാം. ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ കണക്കനുസരിച്ച്, പ്രാണ പ്രതിഷ്ഠാ ചടങ്ങ് കഴിഞ്ഞ് ഏഴ് ദിവസത്തിനുള്ളില്‍ 20 ലക്ഷത്തിലധികം ഭക്തരാണ് രാമക്ഷേത്രം സന്ദര്‍ശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: