Categories: India

യോഗി ആദിത്യനാഥിനൊപ്പം രാത്രിയില്‍ വാരണാസി ഹൈവേ രഹസ്യമായി പരിശോധന നടത്തി മോദിയും യോഗിയും

Published by

ഉത്തര്‍പ്രദേശില്‍ വലിയ വികസനപദ്ധതികള്‍ പ്രഖ്യാപിക്കാന്‍ വ്യാഴാഴ്ച എത്തിയ പ്രധാനമന്ത്രി മോദി മുഖ്യമന്ത്രി യോഗിയോടൊപ്പം രാത്രി വാരണാസി ഹൈവേയുടെ ഗുണനിലവാരം രഹസ്യമായി പരിശോധിച്ചു. ഈയിടെ പണി പൂര്‍ത്തിയാക്കിയ ഹൈവേയിലെ ശിവ്പൂര്‍-ഫുല്‍വാരിയ-ലഹര്‍താര മാര്‍ഗ്ഗിലെ ഭാഗമാണ് ഇരുവരും അതീവരഹസ്യമായി പരിശോധിച്ചത്.

360 കോടി രൂപയില്‍ നിര്‍മ്മിച്ച ഈ ഹൈവേ ബിഎച്ച് യുവില്‍ നിന്നും എയര്‍പോര്‍ട്ടിലേക്കുള്ള ദൂരം 75 മിനിറ്റില്‍ നിന്നും 45 മിനിറ്റാക്കി ചുരുക്കും. ലഹര്‍താരയില്‍ നിന്നും കചഹ്റിയിലേക്കുള്ള ദൂരം 30 മിനിറ്റില്‍ നിന്നും 15 മിനിറ്റാക്കി ചുരുക്കും.

കാശിയില്‍ രാത്രിയില്‍ എത്തിയ ഞാന്‍ ഹൈവേയിലെ ശിവ്പൂര്‍-ഫുല്‍വാരിയ-ലഹര്‍താര മാര്‍ഗ്ഗിലെ ഭാഗം പരിശോധന നടത്തി. യുപിയിലെ തെക്കുഭാഗത്തുള്ള ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാണ് ഈ ഹൈവേ.”- മോദി എക്സില്‍ കുറിച്ചു. വെള്ളിയാഴ്ച ഗുരു രവിദാസിന്റെ ക്ഷേത്രത്തില്‍ മോദി പ്രത്യേകം പൂജകള്‍ നടത്തും. സന്ത് ഗുരു രവിദാസിന്റെ 647ാമത് ജന്മദിനമാണ് വെള്ളിയാഴ്ച. മോദിയുടെ മണ്ഡലമായ വാരണാസിയില്‍ 13000 കോടിയുടെ വികസനപദ്ധതികള്‍ പ്രഖ്യാപിക്കും.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by