ലണ്ടന്‍: അന്താരാഷ്‌ട്ര തലത്തില്‍ ഭാരതത്തിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ പാകിസ്ഥാന്‍ നടത്തുന്ന കുപ്രചാരണത്തെ പൊളിച്ചടുക്കി കശ്മീരി ആക്ടിവിസ്റ്റും മാധ്യമപ്രവര്‍ത്തകയുമായ യാന മിര്‍. ഭാരതത്തിന്റെ ഭാഗമായ കശ്മീരില്‍ താന്‍ പൂര്‍ണ്ണമായും സുരക്ഷിതയും സ്വതന്ത്രയുമാണെന്ന് അവര്‍ യുകെ പാര്‍ലമെന്റില്‍ പറഞ്ഞു.
ഞാന്‍ മലാല യൂസുഫ്‌സായി അല്ല, കാരണം എന്റെ രാജ്യമായ ഇന്ത്യയില്‍ ഞാന്‍ സ്വതന്ത്രയും സുരക്ഷിതയുമാണ്. എന്റെ ജന്മനാട്ടില്‍, ഇന്ത്യയുടെ ഭാഗമായ കാശ്മീരില്‍ നിന്നും എനിക്ക് ഒരിക്കലും നിങ്ങളുടെ രാജ്യത്ത് ഓടി അഭയം തേടേണ്ട ആവശ്യമില്ല. ഞാന്‍ ഒരിക്കലും മലാല യൂസുഫ്‌സായി ആകില്ല, എന്നാല്‍ എന്റെ രാജ്യത്തെ, എന്റെ പുരോഗമന മാതൃഭൂമിയെ അടിച്ചമര്‍ത്തപ്പെട്ടതാണെന്ന് വിളിച്ച് അപകീര്‍ത്തിപ്പെടുത്തിയാല്‍ ഞാന്‍ അത് എതിര്‍ക്കുമെന്നും അവര്‍ വ്യക്തമാക്കി.
ലണ്ടനില്‍ യുകെ പാര്‍ലമെന്റ് ആതിഥേയത്വം വഹിച്ച ‘സങ്കല്‍പ് ദിവസ്’ എന്ന ചടങ്ങില്‍ നടത്തിയ പ്രസംഗത്തിലാണ് യാന മിര്‍ പാകിസ്ഥാന്റെ വ്യാജ പ്രചാരങ്ങളെ ശക്തമായി അപലപിച്ചത്. ജമ്മു കശ്മീരിലെ ജനങ്ങളെ ഭിന്നിപ്പിക്കുന്നത് നിര്‍ത്തണമെന്ന് അവര്‍ അന്താരാഷ്‌ട്ര മാധ്യമ സമൂഹത്തോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. തീവ്രവാദത്തിന്റെ കടുത്ത ഭീഷണികള്‍ കാരണം സ്വന്തം രാജ്യം വിട്ടോടിയ മലാല യൂസഫ്‌സായി അല്ല ഞാന്‍. കാരണം എന്റെ രാജ്യം ഭീകരവാദ ശക്തികള്‍ക്കെതിരെ എല്ലായ്‌പ്പോഴും ശക്തമായും ഐക്യമായും നേരിടുമെന്ന ഉറപ്പുണ്ടെന്നും അവര്‍ പ്രതികരിച്ചു.
"I am not a Malala"
"I will never be a Malala""I am free and safe in Kashmir, India"
"I won't runaway and seek refuge in your country""Stop defaming my homeland by calling it Oppressed"
Powerful speech by Yana Mir @MirYanaSY in UK Parliament 👏👏 pic.twitter.com/hLr6cXl3cT
— Ankur Singh (@iAnkurSingh) February 22, 2024
ഇന്ത്യന്‍ കശ്മീര്‍ സന്ദര്‍ശിക്കാന്‍ ഒരിക്കലും താല്‍പ്പര്യപ്പെടാത്തെ അവിടെ നിന്ന് അടിച്ചമര്‍ത്തലിന്റെ കഥകള്‍ കെട്ടിച്ചമയ്ച്ച് വിടുന്ന സോഷ്യല്‍ മീഡിയയില്‍ നിന്നും അന്താരാഷ്‌ട്ര മാധ്യമങ്ങളില്‍ നിന്നുമുള്ള അത്തരം ടൂള്‍കിറ്റ് അംഗങ്ങളെ ഞാന്‍ എതിര്‍ക്കുന്നു, മിര്‍ യുകെ പാര്‍ലമെന്റില്‍ പറഞ്ഞു.
ഇന്ത്യക്കാരെ മതത്തിന്റെ പേരില്‍ ധ്രുവീകരിക്കുന്നത് അവസാനിപ്പിക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. ഞങ്ങളെ തകര്‍ക്കാന്‍ ഞങ്ങള്‍ നിങ്ങളെ അനുവദിക്കില്ല. ഈ വര്‍ഷത്തെ സങ്കല്‍പ് ദിവസില്‍, അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ അല്ലെങ്കില്‍ അന്താരാഷ്‌ട്ര മനുഷ്യാവകാശ ഫോറങ്ങളിലൂടെ യുകെയിലും പാകിസ്ഥാനിലും താമസിക്കുന്ന വിഘടനവാദികള്‍ എന്റെ രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നത് അവസാനിപ്പിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
Alhamdulillah, Today I recieved with Honor, the @jksc_uk Diversity Ambassador Award in the UK Parliament from honorable MP Theresa Villiers in the presence of MPs @BobBlackman @VirendraSharma and other prominent personalities from the UK political fraternity. pic.twitter.com/cOeOQv4bF1
— Yana Mir (@MirYanaSY) February 20, 2024
ആവശ്യമില്ലാത്ത സെലക്ടീവ് പ്രതികരണങ്ങള്‍ അവസാനിപ്പിക്കുക, നിങ്ങളുടെ യുകെയിലെ സ്വീകരണമുറികളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തുകൊണ്ട് ഇന്ത്യന്‍ സമൂഹത്തെ ധ്രുവീകരിക്കാനുള്ള ശ്രമം അവസാനിപ്പിക്കുക. ആയിരക്കണക്കിന് കശ്മീരി അമ്മമാര്‍ക്ക് ഇതിനകം തന്നെ തങ്ങളുടെ മക്കളെ തീവ്രവാദം മൂലം നഷ്ടപ്പെട്ടിട്ടുണ്ട്. ഞങ്ങളുടെ പിന്നാലെ വരുന്നത് നിര്‍ത്തൂ, എന്റെ കശ്മീരി സമൂഹത്തെ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കൂ. നന്ദി ജയ് ഹിന്ദ്,’ അവര്‍ കൂട്ടിച്ചേര്‍ത്തു.
ഈ പരിപാടിയില്‍, ജെ & കെ മേഖലയിലെ വൈവിധ്യത്തെ ചാമ്പ്യന്‍ ചെയ്തതിനുള്ള ഡൈവേഴ്‌സിറ്റി അംബാസഡര്‍ അവാര്‍ഡും മിറിന് ലഭിച്ചു. കൂടാതെ, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്നുള്ള പുരോഗതി അവര്‍ വിശദീകരിച്ചു, മെച്ചപ്പെട്ട സുരക്ഷ, സര്‍ക്കാര്‍ സംരംഭങ്ങള്‍, ഫണ്ട് വിനിയോഗം എന്നിവയ്‌ക്ക് ഊന്നല്‍ നല്‍കി. ഇന്ത്യന്‍ സൈന്യത്തെ അപകീര്‍ത്തിപ്പെടുത്തുന്ന മാധ്യമ വിവരണങ്ങളെ ചെറുക്കുന്നതിന്, ഡീറാഡിക്കലൈസേഷന്‍ പ്രോഗ്രാമുകളും യുവാക്കള്‍ക്ക് കായികവിദ്യാഭ്യാസത്തിന് ഗണ്യമായ നിക്ഷേപവും ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ ശ്രമങ്ങളെയും യാന അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: