Categories: India

കോൺഗ്രസിൽ മുസ്ലീങ്ങൾക്ക് പരിഗണന നൽകുന്നില്ല , ഏറ്റവും മോശമായ വർഗീയത കോൺഗ്രസിനെന്ന് സീഷൻ സിദ്ദിഖ്

Published by

മുംബൈ: മുസ്ലീങ്ങൾക്ക് കോൺഗ്രസ് പാർട്ടിയിൽ സ്ഥാനമില്ലെന്ന് ആരോപിച്ച് മുംബൈ യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട എംഎൽഎ സീഷൻ സിദ്ദിഖ്. എല്ലാ പാർട്ടികളിലും ഏറ്റവും മോശമായ വർഗീയത കോൺഗ്രസിനാണെന്നും മതത്തിന്റെ പേരിൽ തനിക്ക് പീഡനം നേരിടേണ്ടി വന്നിട്ടുണ്ടെന്നും വന്ദ്രേ ഈസ്റ്റിൽ നിന്നുള്ള എംഎൽഎ സിദ്ദിഖ് കുറ്റപ്പെടുത്തി.

താൻ കോൺഗ്രസിൽ തുടരുമെന്ന് പറയില്ല, പക്ഷേ എന്റെ രാഷ്‌ട്രീയ സാധ്യതകൾ എന്റെ അനുയായികളുമായി ചർച്ച ചെയ്യും. മുംബൈ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് നീക്കം ചെയ്യുന്നതിനെക്കുറിച്ച് തനിക്ക് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

തന്റെ അച്ഛൻ ബാബ സിദ്ദിഖ് എൻസിപിയിൽ ചേർന്നെങ്കിലും ഞാൻ കോൺഗ്രസിൽ തന്നെ തുടരുമെന്ന് ഞാൻ ആവർത്തിച്ച് പറഞ്ഞിരുന്നു, എന്നിട്ടും എനിക്കെതിരെ നടപടി സ്വീകരിച്ചെന്ന് സീഷൻ പറഞ്ഞു.

പിതാവും മുൻ മഹാരാഷ്‌ട്ര മന്ത്രിയുമായ ബാബ സിദ്ദിഖ് അടുത്തിടെ പാർട്ടി വിട്ട് അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയിൽ ചേർന്നതായി സിദ്ദിഖ് പറഞ്ഞു.

കോൺഗ്രസിൽ മുസ്ലീങ്ങൾക്ക് സ്ഥാനമില്ല. ഞാൻ ഒരു മുസ്ലീമായതിനാൽ ഞാൻ വളരെയധികം ഉപദ്രവിക്കപ്പെട്ടു. മുംബൈയിലും കർണാടകയിലും രണ്ട് മുസ്ലീം സ്ഥാനാർത്ഥികൾ യൂത്ത് വിങ് തിരഞ്ഞെടുപ്പിൽ വിജയിച്ചു എന്നാൽ രണ്ട് സംഭവങ്ങളിലും അവർക്ക് സ്ഥാനം ലഭിക്കാൻ ഒരു വർഷത്തോളമെടുത്തതായും അദ്ദേഹം പറഞ്ഞു.

കൂടാതെ രാഹുൽ ഗാന്ധി നല്ല പ്രവർത്തനം നടത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ടീം അങ്ങേയറ്റം അഴിമതിക്കാരാണെന്നും അദ്ദേഹം ആരോപിച്ചു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by