കണ്ണൂര്‍: ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ അന്വേഷണം പിണറായി വിജയനില്‍ എത്തുന്നത് തടഞ്ഞത് കോണ്‍ഗ്രസിന്റെ ഏറ്റവും സമുന്നതനായ ഒരു നേതാവും യുഡിഎഫിലെ അന്നത്തെ ഒരു ഘടകകക്ഷി മന്ത്രിയുമെന്ന് പ്രമുഖ അഭിഭാഷകന് അഡ്വ. ടി.പി. ഹരീന്ദ്രന്‍.
യുഡിഎഫിലെ സ്ഥിരം ഒത്തുതീര്‍പ്പുകാരനായ ഘടകകക്ഷി മന്ത്രി പിണറായിയെ അറസ്റ്റ് ചെയ്താല്‍ താന്‍ രാജിവെക്കുമെന്ന് ഭീഷണി മുഴക്കിയെന്നാണ് കോണ്‍ഗ്രസ് നേതൃത്വവുമായി ഏറ്റവും അടുപ്പമുള്ള ഹരീന്ദ്രന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.
നേരത്തേ അരിയില്‍ ഷുക്കൂര്‍ വധക്കേസ് അട്ടിമറിക്കാന്‍ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിച്ചുവെന്ന് ഹരീന്ദ്രന്‍ ആരോപിച്ചിരുന്നു. കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനുമായി അടുത്ത ബന്ധമുള്ള ഒരു അഭിഭാഷകന് ഇത്തരം ആരോപണം ഉന്നയിച്ചത് കോണ്‍ഗ്രസ്- മുസ്ലീം ലീഗ് ബന്ധത്തില്‍ ഉലച്ചില്‍ സൃഷ്ടിച്ചിരുന്നു. ഷുക്കൂര്‍ കേസില്‍ പ്രതിയായ പി. ജയരാജനെ കൊലക്കേസില്‍ നിന്നും ഒഴിവാക്കുന്നതിനായി അണിയറ നീക്കങ്ങള്‍ നടന്നുവെന്നായിരുന്നു ഹരീന്ദ്രന്റെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: