Categories: India

എസ്‌ഐയുടെ ചെവി അടിച്ചുപൊട്ടിച്ച പ്രതികള്‍ക്ക് പോലീസ് സംരക്ഷണം; പിടിയിലായത് പാര്‍ട്ടി നല്കിയ ലിസ്റ്റിലുള്ളവര്‍

Published by

കോട്ടയം: കഴിഞ്ഞ ദിവസം ഉഴവൂര്‍ ടൗണില്‍ ഹയര്‍ സെക്കന്‍ഡറി-പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ എസ്‌ഐയുടെ ചെവി അടിച്ചുപൊട്ടിച്ചവരെ സംരക്ഷിച്ച് പോലീസ്.

അക്രമികളായ ഡിവൈഎഫ്‌ഐ-സിപിഎം നേതാക്കളെ രക്ഷിക്കാന്‍ ഉന്നതതല ഇടപെടലുണ്ടായതിനാലാണ് യഥാര്‍ഥ പ്രതികളെ പിടിക്കാത്തതെന്നാണ് സൂചന. അടിയേറ്റ് കുറവിലങ്ങാട് എസ്‌ഐ കെ.വി. സന്തോഷ് കുമാറിന്റെ കര്‍ണപുടം തകര്‍ന്നു. ലഹരി മാഫിയകളെ സഹായിക്കുന്ന പാലാ ഏരിയയിലെ ഇടതു വിദ്യാര്‍ത്ഥി യുവജന സംഘടന, സിപിഎം നേതാക്കളാണ് അക്രമത്തിനു പിന്നില്‍.

വിദ്യാര്‍ഥി സംഘര്‍ഷം നിയന്ത്രിക്കാനെത്തിയ കുറവിലങ്ങാട് സ്റ്റേഷനിലെ എസ്‌ഐ കെ.വി. സന്തോഷിനെ ഡിവൈഎഫ്‌ഐ സംഘം അടിച്ചു നിലത്തിടുകയായിരുന്നു. കര്‍ണപുടം തകര്‍ന്ന സന്തോഷ് ഇപ്പോള്‍ വൈക്കത്തെ വീട്ടില്‍ വിശ്രമത്തിലാണ്. നിലത്തു വീണിട്ടും കൂടുതല്‍ പോലീസിനെ വിളിച്ചുവരുത്തിയാണ് സന്തോഷ് അക്രമികളെ നേരിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പാലാ സ്വദേശികളായ അനന്തു തങ്കച്ചന്‍, അനന്തു, ആദര്‍ശ് സുരേന്ദ്രന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂവരെയും റിമാന്‍ഡ് ചെയ്തു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by