ന്യൂദല്‍ഹി: കര്‍ഷക സമരത്തിന് നേതൃത്വം നല്കുന്ന നേതാവ് കഴിഞ്ഞ ദിവസം കര്‍ഷകസമരത്തിന്റെ ലക്ഷ്യമയാി പറഞ്ഞ കാര്യം വിവാദമാവുകയാണ്. “മോദിയുടെ ഗ്രാഫ് ഉയര്‍ന്നിരിക്കുകയാണെന്നും ആ ഗ്രാഫ് താഴ്ത്തണം”- എന്നാണ് നേതാവ് പറഞ്ഞത്.
"The popularity of Modi is at it's peak, His graph has gone up because of Ram Mandir. We have less time (2024 LS Elections). We have to bring graph of Modi down" – Farmer leader Jagjit Singh Dallewal exposes the political agenda behind #FarmerProtest2024 pic.twitter.com/SPwlsy9Ba3
— Megh Updates 🚨™ (@MeghUpdates) February 15, 2024
കര്‍ഷകസമരത്തിന് നേതൃത്വം നല്കുന്ന ഭാരത് കിസാന്‍ യൂണിയന് (ഏക്ത സിദ്ദുപൂര്‍) നേതാവ് ജഗജിത് സിങ്ങ് ദല്ലേവാള്‍ ആണ് മോദിയ്ക്കെതിരെ ഈ വിവാദപ്രസ്താവന നടത്തിയത്. ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. സമരത്തിന് പിന്നില്‍ പ്രതിപക്ഷപാര്‍ട്ടികളുടെ ഗൂഢലക്ഷ്യമുണ്ടെന്നും ജഗജിത് സിങ്ങ് ദല്ലേവാള്‍ നടത്തിയ പ്രസ്താവന തെളിയിക്കുന്നു.
കര്‍ഷകസമരത്തിലൂടെ മോദിയ്ക്കുള്ള ജനപിന്തുണ കുറയ്ക്കാനാവുമെന്ന് കരുതുന്നത് വിഡ്ഡിത്തമാണെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ പറഞ്ഞു. സമരത്തിലൂടെ മോദിയെ പ്രതിരോധത്തിലാക്കുക എന്ന ഗൂഢതന്ത്രം ഖലിസ്ഥാന്‍ വാദികളും പയറ്റുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: