അയോദ്ധ്യ: അയോദ്ധ്യയിലേക്കുള്ള രാമഭക്തരുടെ തിരക്ക് അനുദിനം വര്‍ധിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പ്രാണപ്രതിഷ്ഠ കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ അയോദ്ധ്യ രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത് 50 ലക്ഷം ഭക്തരെന്ന് റിപ്പോര്‍ട്ട്. ആദ്യ 15 ദിവസത്തിനുള്ളില്‍ ഏതാണ്ട് 30 ലക്ഷത്തിലധികം പേരാണ് ക്ഷേത്ര ദര്‍ശനം നടത്തിയത്.
പ്രതിദിനം ശരാശരി രണ്ടുലക്ഷം ഭക്തരെന്ന നിലയിലാണ് ദര്‍ശനത്തിലെത്തുന്നത്. രാമക്ഷേത്രത്തില്‍ ഭക്തര്‍ക്ക് പ്രവേശനം ആരംഭിച്ച് 11 ദിവസം പിന്നിട്ടപ്പോള്‍ തന്നെ സംഭാവനയായി ലഭിച്ചത് 11 കോടിയിലധികം രൂപയാണെന്ന് രാമക്ഷേത്ര ട്രസ്റ്റ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതില്‍ 3.50 കോടി രൂപ ഓണ്‍ലൈന്‍ വഴിയാണ് സമര്‍പ്പിച്ചത്.
ശ്രീകോവിലിന് മുന്‍പിലായുള്ള ദര്‍ശന പാതയില്‍ നാലിടങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന സംഭാവന പെട്ടികളിലാണ് ഭക്തര്‍ തുക കാണിക്കയായി നല്‍ക്കുന്നതെന്ന് ട്രസ്റ്റിന്റെ ഓഫീസ് ഇന്‍ ചാര്‍ജ് പ്രകാശ് ഗുപ്ത വ്യക്തമാക്കി. ഇതിന് പുറമേയാണ് 10 കമ്പ്യൂട്ടറൈസ്ഡ് കൗണ്ടറുകളിലൂടെ ആളുകള്‍ സംഭാവന നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: