മൊബൈൽ ഫോൺ വെള്ളത്തിൽ വീണാൽ അരിച്ചാക്കിൽ ഇട്ട് ഉണക്കിയെടുക്കുന്ന ശീലം നമ്മളിൽ പലർക്കുമുണ്ട്.ഈർപ്പം പെട്ടെന്ന് വലിച്ചെടുക്കും എന്ന ധാരണയിലാണ് ഇത് ചെയ്യുന്നത്. എന്നാൽ ഐഫോൺ ഉപയോക്താക്കൾ ഇത്തരത്തിൽ ചെയ്യരുതെന്ന് പുതിയതായി പുറത്തിറക്കിയ നിർദ്ദേശത്തിൽ പറയുന്നു.ഇത് ഫോണിന് കൂടുതൽ പ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് ആപ്പിൾ പുറത്തിറക്കിയിരിക്കുന്ന മാർഗനിർദ്ദേശത്തിൽ വ്യക്തമാക്കി.
ഇതിന് പുറമെ ഫോണിന് നനവ് സംഭവിച്ചാൽ ഹെയർ ഡ്രയറുകൾ, കംപ്രസ്ഡ് എയർ ബ്ലോവറുകൾ എന്നിവയും ഉപയോഗിക്കരുതെന്ന് ആപ്പിൾ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ചാർജിംഗ് പോർട്ടുകളിൽ പേപ്പർ ടവ്വലുകളും കോട്ടൻ സ്വാബുകളും ഇടരുതെന്നും ആപ്പിൾ വ്യക്തമാക്കി.
നിലവിൽ കേബിൾ കണക്ടറിൽ നനവുള്ള സാഹചര്യമാണെങ്കിൽ കണക്ട് ചെയ്യുമ്പോൾ തന്നെ ഫോണിൽ ഇതിന്റെ മുന്നറിയിപ്പ് കാണിക്കുന്നതായിരിക്കും. ഇതിനാൽ തന്നെ കേബിൾ ഫോണിൽ നിന്നും ഉടൻ തന്നെ വേർപെടുത്തണമെന്നും ഉണങ്ങുന്നത് വരെയും കാത്തിരിക്കണമെന്നും ആപ്പിൾ നിഷ്‌കർശിച്ചിരിക്കുന്ന മാനദണ്ഡത്തിൽ പറയുന്നു.
വായു സഞ്ചാരമുള്ളിടത്ത് ഫോൺ ഉണങ്ങാൻ വയ്‌ക്കുകയും 30 മിനിറ്റിന് ശേഷം ചാർജ് ചെയ്യാനും ശ്രമിക്കുക.നനവ് സംഭവിച്ചാൽ 24 മണിക്കൂർ വരെ ഉണങ്ങുന്നതിനായി വേണ്ടി വന്നേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: