സമ്പദ്വ്യവസ്ഥയുടെ ആധാരശിലയായ കാര്‍ഷികമേഖല, ഇന്ത്യയുടെ ജനസംഖ്യയുടെ 55 ശതമാനത്തിലധികം പേരുടെ ഉപജീവനത്തെ ബാധിക്കുന്നതാണ്. ഇതുദേശീയ സാമൂഹ്യ-സാമ്പത്തിക വികസനത്തില്‍ നിര്‍ണായകവുമാണ്. ചൈന കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവുംവലിയ രണ്ടാമത്തെ കാര്ഷികഉല്പ്പാദകരാണെങ്കിലും, ഈ മേഖല വെല്ലുവിളികള്‍ നേരിട്ടു. വിശേഷിച്ചും, വിളവെടുപ്പിനുശേഷമുള്ള പരിപാലനത്തിലുംവിപണിയിലേക്കുള്ള പ്രവേശനക്ഷമതയിലും. ഈ വെല്ലുവിളികള്‍ തിരിച്ചറിഞ്ഞ് ഇന്ത്യാഗവണ്മെന്റ് 2020 ജൂലൈയില്‍ കാര്‍ഷിക അടിസ്ഥാന സൗകര്യനിധി (അഴൃശരൗഹൗേൃല കിളൃമേെൃൗരൗേൃല എൗിറ അകഎ) സമാരംഭിച്ചു. അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിച്ചും നഷ്ടം കുറച്ചും നൂതനാശയങ്ങള്‍ പ്രോത്സാഹിപ്പിച്ചും ഈ മേഖലയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു നടപടി.
വ്യക്തവും അതിവേഗം നടപ്പാക്കേണ്ടതുമായിരുന്നു പദ്ധതിയുടെ ലക്ഷ്യങ്ങള്‍. ഇടത്തരം വായ്പ മുതല്‍ ദീര്‍ഘകാല വായ്പകള്ക്കുവരെയുള്ള ധനസഹായം സമാഹരിക്കല്‍, ഫാം ഗേറ്റ്അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കല്‍, വിളവെടുപ്പിനുശേഷമുള്ള നഷ്ടംകുറയ്ക്കല്‍, കൃഷിയിലും അനുബന്ധ മേഖലകളിലും നിക്ഷേപവും നവീകരണവും നടത്തല്‍ എന്നിവയാണു പദ്ധതി ലക്ഷ്യമിട്ടത്.
കാര്‍ഷിക അടിസ്ഥാന സൗകര്യനിധി നിക്ഷേപം മാത്രമായിരുന്നില്ല; മാറ്റത്തിനുള്ള പ്രതിബദ്ധത കൂടിയായിരുന്നു. 2020-21 സാമ്പത്തിക വര്‍ഷം മുതല്‍ 2025-26 സാമ്പത്തിക വര്‍ഷം വരെ നീളുന്ന, ലക്ഷ്യമിട്ട അനുമതിയും വിതരണവും ഉപയോഗിച്ച്, 3% പലിശ ഇളവും വായ്പ ഉറപ്പുപരിരക്ഷയും ഉള്‍പ്പെടെയുള്ള സാമ്പത്തിക പിന്തുണാ സംവിധാനങ്ങളുടെ ഒന്നിച്ചുചേര്ക്കല് വാഗ്ദാനം ചെയ്യുന്നതിനാണു പദ്ധതി രൂപകല്‍പ്പന ചെയ്തത്. അതിലൂടെ വളര്‍ച്ചയ്ക്കും വികാസത്തിനും ഫലഭൂയിഷ്ഠമായ അടിത്തറയൊരുക്കാനും പദ്ധതി ലക്ഷ്യമിട്ടു. ഒരുലക്ഷംകോടി രൂപ ചെലവഴിച്ചു പലിശ ഇളവ്, വായ്പ ഉറപ്പ്, ആനുകൂല്യങ്ങളുടെ സംയോജനം എന്നിവയിലൂടെ കര്‍ഷകര്‍ക്കും സഹകരണ സംഘങ്ങള്‍ക്കും കാര്ഷികസംരംഭകര്ക്കും പദ്ധതി പുതിയ ചക്രവാളങ്ങള്‍ തുറന്നു.
കാര്‍ഷിക അടിസ്ഥാന സൗകര്യനിധിയുടെ ചക്രങ്ങള്‍ തിരിയാന്‍ തുടങ്ങിയതോടെ, ഇന്ത്യയുടെ കാര്‍ഷികമേഖല ശ്രദ്ധേയമായ പരിവര്‍ത്തനത്തിനു സാക്ഷ്യം വഹിക്കാന്‍ തുടങ്ങി. 2024 ഫെബ്രുവരി 15 വരെ 52,671 പദ്ധതികള്‍ക്കായി 37,653 കോടിരൂപ അനുവദിച്ചു. അതേസമയം ഈ മേഖലയില്‍ 63,580 കോടിരൂപയുടെ നിക്ഷേപം സമാഹരിച്ച് 23,000 കോടിരൂപയും വിതരണംചെയ്തു. പഞ്ചാബിലെ സമൃദ്ധമായ വയലുകള്‍ മുതല്‍ തമിഴ്നാട്ടിലെ ഊര്‍ജസ്വലമായ കൃഷിയിടങ്ങള്വരെ, നിര്ദിഷ്ടവാടകകേന്ദ്രങ്ങള്, സംഭരണശാലകള്‍, ശീതീകരിച്ച സംഭരണ സൗകര്യങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി പദ്ധതികള്‍ ഉയര്‍ന്നുവന്നു. ഇവയോരോന്നും കാര്‍ഷിക പുനരുജ്ജീവനത്തോടുള്ളരാജ്യത്തിന്റെ പ്രതിബദ്ധതയുടെ തെളിവാണ്. 11,434 നിര്ദിഷ്ടവാടകകേന്ദ്രങ്ങള്, 11,284 സംഭരണശാലകള്‍, 1549 ശീതീകരിച്ച സംഭരണ സൗകര്യങ്ങള്‍ എന്നിവയുള്‍പ്പെടെ വിളവെടുപ്പിനുശേഷമുള്ള 51,248 സാമൂഹ്യകൃഷി ആസ്തികള്‍ സൃഷ്ടിക്കാന്‍ കാര്‍ഷിക അടിസ്ഥാന സൗകര്യനിധി സഹായിച്ചു. വിളവെടുപ്പിനുശേഷമുള്ള നഷ്ടംകുറയ്ക്കുന്നതിനും കര്ഷകര്ക്കുവിപണിലഭ്യത മെച്ചപ്പെടുത്തുന്നതിനും ഈ അടിസ്ഥാന സൗകര്യവികസനം സഹായകമായി. 11 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ ലാഭിക്കാനും ഹോര്‍ട്ടികള്‍ച്ചര്‍ ഉല്‍പ്പന്നങ്ങളുടെ വിളവെടുപ്പിനുശേഷമുള്ള നഷ്ടത്തില്‍ 2.7 ലക്ഷം മെട്രിക് ടണ്‍ കുറയ്ക്കാനും ഇതുസഹായിച്ചു. കൂടാതെ, കാര്‍ഷിക അടിസ്ഥാനസൗകര്യനിധി സൃഷ്ടിച്ച അടിസ്ഥാന സൗകര്യങ്ങളിലൂടെ കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് 11-14% കൂടുതല്‍ വിലലഭിക്കുമെന്നു കണക്കാക്കപ്പെടുന്നു.
കാര്‍ഷിക അടിസ്ഥാന സൗകര്യനിധിയുടെ സ്വാധീനം വളരെആഴത്തിലുള്ളതാണ്. കളപ്പുരകള്‍ നിറയാന്‍ തുടങ്ങിയ ഗ്രാമങ്ങളില്‍, ശീതീകരണ സംഭരണികള്‍ അധ്വാനത്തിന്റെ ഫലംകാത്തുസൂക്ഷിച്ചു. വിളവെടുപ്പിനുശേഷമുള്ള നഷ്ടം കുറഞ്ഞു. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളുള്ള കര്‍ഷകര്‍, തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന വിലലഭിക്കുന്നതായി മനസിലാക്കി. മണ്‍സൂണ്‍ നദികള്‍ പോലെ അവരുടെ വരുമാനം കുതിച്ചുയര്‍ന്നു. 5.1 ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതിലൂടെ 24,000-ത്തിലധികം കാര്‍ഷികസംരംഭകരുടെ വിത്തുകള്‍ വിതച്ചു സമൃദ്ധിയുടെ കാലയളവിനു തുടക്കം കുറിച്ചു.
തിരശീലയ്ക്കു പിന്നില്‍, തന്ത്രങ്ങളുടെ മേളക്കൊഴുപ്പുതന്നെയുണ്ടായി. ആപ്ലിക്കേഷനുകള്‍ ഉദയം ചെയ്യുകയും തഴച്ചുവളരുകയും ചെയ്യുന്ന ഡിജിറ്റല്‍ മണ്ണായി കാര്‍ഷിക അടിസ്ഥാനസൗകര്യനിധിയുടെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മാറി. ബോധവല്‍ക്കരണ യജ്ഞങ്ങള്‍ സമൂഹമാധ്യമങ്ങളിലുടനീളം വ്യാപിച്ചു. അതേസമയം സമ്മേളനങ്ങളും പ്രദര്‍ശനങ്ങളും ഇക്കാര്യം എല്ലായിടത്തും പ്രചരിപ്പിച്ചു. ഓരോ ഉദ്യമവും, ശ്രദ്ധാപൂര്‍വം പരിപാലിച്ച വിളപോലെ, പദ്ധതിയുടെ വര്‍ധിച്ചുവരുന്ന വിജയത്തിനു സംഭാവന നല്കി. കാര്‍ഷിക അടിസ്ഥാന സൗകര്യനിധി പോര്‍ട്ടല്‍ ഏകദേശം 0.99 ലക്ഷം ബാങ്ക്ശാഖകളുടെ സംയോജനത്തിലേക്കു നയിച്ചു. രജിസ്റ്റര്‍ചെയ്ത 1.27 ലക്ഷം അപേക്ഷകരുമുണ്ട്. ഗുണഭോക്താക്കള്‍, വായ്പ നല്കുന്ന സ്ഥാപനങ്ങള്‍, പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്ന മറ്റുസുപ്രധാന പങ്കാളികള്‍ എന്നിവര്‍ക്കുള്ള ഏകീകൃത സംവിധാനമായി പോര്‍ട്ടല്‍ നിലകൊള്ളുന്നു. ഇത് സുതാര്യത വളര്‍ത്തുകയും വായ്പാ അപേക്ഷാ പ്രക്രിയ കാര്യക്ഷമമാക്കുകയും ചെയ്യുന്നു. എല്ലാ കക്ഷികള്‍ക്കും അവരുടെ സാമ്പത്തിക ഇടപെടലുകള്‍ക്കായി സുഗമവും കാര്യക്ഷമവുമായ സംവിധാനത്തിലേക്കു പ്രവേശനം ഉണ്ടെന്ന് ഇതുറപ്പാക്കുന്നു.
കാര്‍ഷിക അടിസ്ഥാന സൗകര്യനിധിയുടെ കഥ ഇന്ത്യയുടെകാര്ഷിക മേഖലയിലുടനീളം വികസിക്കുമ്പോള്‍, പ്രതീക്ഷയുടെയും പുരോഗതിയുടെയും ആഖ്യാനമാണു നെയ്തെടുക്കുന്നത്. മെച്ചപ്പെടുത്തിയ അടിസ്ഥാന സൗകര്യങ്ങള്‍, നഷ്ടംകുറയ്ക്കല്‍, കര്‍ഷകരെ ശാക്തീകരിക്കല്‍ എന്നിവയാല്‍ അടയാളപ്പെടുത്തിയ ഈ പദ്ധതിയുടെ പൈതൃകം, ഇന്ത്യയിലെകൃഷിഅതിജീവനത്തിനുള്ള ഉപാധിയെന്ന നിലയില്‍ മാത്രമല്ല, അഭിവൃദ്ധി പ്രാപിക്കുന്നതും ഊര്‍ജസ്വലവുമായ ഭാവിമേഖലവാഗ്ദാനം ചെയ്യുന്ന സങ്കേതമായും നിലകൊള്ളുന്നു. ഈ ഭാവിയില്‍, വയലുകള്‍ക്കുമുകളില്‍ സൂര്യന് ഉദിക്കുമ്പോള്‍, രൂപാന്തരം പ്രാപിച്ച ഭൂമിയെയാണു പ്രകാശിപ്പിക്കുന്നത്. കാര്ഷികഅടിസ്ഥാനസൗകര്യനിധിയുടെ തുള്ളികളാല്‍ പരിപോഷിപ്പിക്കപ്പെടുന്ന ഇന്ത്യയുടെയും കര്ഷകരുടെയുംശാശ്വതചൈതന്യത്തിന്റെ തെളിവാണിത്.
(കാര്‍ഷിക സാങ്കേതികവിദ്യാ വിദഗ്ധനും സംരംഭകനും നിക്ഷേപകനും ഉപദേഷ്ടാവുമാണു ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: