കുന്നംകുളം: സംസ്ഥാനത്ത് ഭരണ സ്തംഭനമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ മകളുടെ ഭര്‍ത്താവ് ഒഴിച്ച് ഒരു മന്ത്രിക്കും മന്ത്രിസഭയില്‍ അര്‍ഹമായ പരിഗണന ലഭിക്കുന്നില്ല. മുഖ്യമന്ത്രിയുമായുള്ള ബന്ധം മുതലെടുത്ത് മുഹമ്മദ് റിയാസ് എല്ലാ വകുപ്പുകളിലും കൈ കടത്തുകയാണെന്ന് കെ. സുരേന്ദ്രന്‍ ആരോപിച്ചു. കേരള പദയാത്രയുടെ ഭാഗമായി കുന്നംകുളത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
ജല്‍ ജീവന്‍ മിഷനില്‍ പോലും റിയാസ് കൈകടത്തുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. അധികാര ദുര്‍വിനിയോഗവും അഴിമതിയുമാണ് സംസ്ഥാന ഭരണത്തില്‍ നടക്കുന്നത്. എല്ലാം അറിഞ്ഞിട്ടും വി.ഡി. സതീശനും കൂട്ടരും പിണറായിയെ സഹായിക്കുന്ന നിലപാടാണ് എടുക്കുന്നതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. മോദി സര്‍ക്കാര്‍ നടപ്പാക്കുന്ന ജനക്ഷേമ പദ്ധതികളൊന്നും കേരളത്തില്‍ വേണെന്ന നിലാപാടാണ് എല്‍ഡിഎഫിനും യുഡിഎഫിനും.
ഭാരത് അരി വിതരണം തടയുമെന്ന് മന്ത്രിമാര്‍ തന്നെ പറയുന്നു. സര്‍വകലാശാലകള്‍ക്ക് വേണ്ടി കേന്ദ്രം അനുവദിച്ച 100 കോടിയിലേറെ രൂപ നഷ്ടമായി. യുജിസി ഗ്രാന്‍ഡ് തരപ്പെടുത്തുന്നതിനുള്ള രേഖകള്‍ കൃത്യസമയത്ത് സമര്‍പ്പിക്കാത്തത് മൂലമാണ് ആ പണം കേരളത്തിന് നഷ്ടമായത്. പട്ടിക ജാതി- പട്ടിക വര്‍ഗ വിഭാഗങ്ങളെ വോട്ടിന് വേണ്ടി ഉപയോഗപ്പെടുത്തുന്നതല്ലാതെ സംസ്ഥാനത്ത് അവര്‍ക്ക് വേണ്ടി ഇരുമുന്നണികളും ഒന്നും ചെയ്തില്ല. പട്ടികജാതി വിഭാഗങ്ങളെ കോളനികളില്‍ തളച്ചിട്ടു. അവര്‍ക്ക് നല്കി കോളനികളുടെ അവസ്ഥ അങ്ങേയറ്റം ശോചനീയമാണ്. ഇക്കാലമത്രയും അവരുടെ ജീവിതത്തില്‍ ഒരുമാറ്റവുമുണ്ടായിട്ടില്ല. സംസ്ഥാന മന്ത്രിസഭയില്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള ഏക മന്ത്രിയെ ലോക്‌സഭയിലേക്ക് സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചതും ദുരൂഹമാണ്.
എസ്.സി, എസ്.ടി നേതാക്കള്‍ ബിജെപിയോട് അടുക്കുന്നതിന്റെ വേവലാതിയാണ് സിപിഎമ്മിനും കോണ്‍ഗ്രസിനും ഇപ്പോള്‍ കാണുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. പദയാത്ര കുന്നംകുളത്ത് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്തു. പെരുമ്പിലാവില്‍ സമാപിച്ചു. സമാപന സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ബി.ഗോപാലകൃഷ്ണന്‍, തൃശൂര്‍ ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ്‌കുമാര്‍, പാലക്കാട് ജില്ലാ പ്രസിഡന്റ് കെ.എം.ഹരിദാസ്, ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അനുരാഗ്, ജില്ലാ പ്രസിഡന്റ് അതുല്യഘോഷ് വെട്ടിയാട്ടില്‍, ബിജെപി സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, മേഖലാ പ്രസിഡന്റ് വി.ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. നിവേദിത സുബ്രഹ്മണ്യന്‍, പട്ടിക ജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട്, മേഖള വൈസ് പ്രസിഡന്റ് അനീഷ് ഇയ്യാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ.സുരേന്ദ്രന്‍ രാവിലെ തിരുവില്വാമല ശ്രീരാമ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. കുത്താമ്പുള്ളി നെയ്‌ത്തു ഗ്രാമത്തില്‍ നെയ്‌ത്തുകാരുമായി ചര്‍ച്ച നടത്തി. ചെറുതുരുത്തിയിലെ വള്ളത്തോള്‍ സമാധിയില്‍ പുഷ്പാര്‍ച്ചനയും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: