അബുദാബി :കെട്ടിട നിര്‍മാണ സാമഗ്രികളുടെ വില വര്‍ധന അംഗീകരിക്കാനാകില്ലെന്ന് യുഎഇ ധന മന്ത്രാലയം. പഴയ വില പുനഃസ്ഥാപിക്കാന്‍ ആവശ്യപ്പെട്ട അധികൃതര്‍ വില വര്‍ധന തടയാന്‍ നടപടികള്‍ കൈക്കൊള്ളുമെന്നും മുന്നറിയിപ്പ് നല്കി.
വിപണിയില്‍ ഈ മാസം നിര്‍മാണ സാമഗ്രികളുടെ വില വര്‍ദ്ധിച്ച പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ ഇടപെടല്‍. ന്യായ വില നിലനിര്‍ത്താന്‍ അടിയന്തര നടപടി കൈക്കൊള്ളുമെന്നും പറഞ്ഞു.
മുന്‍കൂര്‍ അനുമതിയില്ലാതെ നിര്‍മാണ സാമഗ്രികളുടെ വില വര്‍ധിപ്പിക്കുന്ന കമ്പനിക്ക് പിഴ ചുമത്തുമെന്നും മുന്നറിയിപ്പുണ്ട്.
നിര്‍മാണ സാമഗ്രികളുടെ വില വര്‍ധന സംബന്ധിച്ച് 800 1222 എന്ന നമ്പറില്‍ അറിയിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: