കൊച്ചി: സ്വാതന്ത്ര്യത്തിന്റെ നൂറ് വര്‍ഷം ആഘോഷിക്കുന്ന 2047 ലേക്കെത്തുമ്പോള്‍ രാജ്യം എങ്ങിനെ ആകണം എന്നുള്ള ആശയ സ്വരൂപനത്തിനായി നെഹ്റു യുവ കേന്ദ്ര യുവജനങ്ങള്‍ക്കായി സംസ്ഥാനതല പ്രസംഗ മത്സരം ഫെബ്രുവരി 22ന് എറണാകുളം യൂത്ത് ഹോസ്റ്റലില്‍ സംഘടിപ്പിക്കുന്നു.
കേരളത്തിലെ ജില്ലാ തല മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചവരും ലക്ഷദ്വീപ് മാഹി ഉള്‍പ്പെടെയുള്ള കേന്ദ്രഭരണ പ്രദേശങ്ങളിലെയും വിജയികളാണ് സംസ്ഥാനതലത്തില്‍ മത്സരിക്കുക. സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 50,000 രൂപയും തുടര്‍ന്നുള്ള രണ്ടു സ്ഥാനക്കാര്‍ക്ക് 25,000 രൂപ ക്യാഷ് െ്രെപസും സര്‍ട്ടിഫിക്കറ്റും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: