ന്യൂഡൽഹി: രാജ്യത്തെ പുതിയ കരസേനാ ഉപമേധാവിയായി സ്ഥാനം ഏറ്റെടുത്ത് ലെഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി. സൗത്ത് ബ്ലോക്കിൽ നടന്ന ചടങ്ങിൽ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. ലഫ്റ്റനന്റ് ജനറൽ എംവി ശുചീന്ദ്ര കുമാറിന് പകരമാണ് ദ്വിവേദി സ്ഥാനം വഹിക്കുന്നത്.
മുമ്പ് സൈനിക ആസ്ഥാനത്ത് ഡെപ്യൂട്ടി ചീഫായും ഇൻഫൻട്രി ഡയറക്ടർ ജനറലായും ഉപേന്ദ്ര ദ്വിവേദി സേവനമനുഷ്ടിച്ചിട്ടുണ്ട്.ഇതിന് ശേഷം രണ്ട് വർഷക്കാലം നോർത്തേൺ കമാൻഡിൽ പ്രവർത്തിച്ചു. ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷങ്ങളിൽ ഉൾപ്പെടെ സുപ്രധാന സൈനിക പ്രവർത്തനങ്ങളിൽ അദ്ദേഹം നിർണ്ണായക പങ്കുവഹിച്ചിരുന്നു.
2024 മെയ് 31-ന് നിലവിലെ കരസേന മേധാവിയായ മനോജ് പാണ്ഡെ വിരമിക്കും. ഈ വേളയിൽ ദ്വിവേദിയെയായിരിക്കും അടുത്ത കരസേന മേധാവിയായി ചുമതലയേൽക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: